തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനിൽ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കഥ എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയില്ല നിങ്ങൾക്കെല്ലാവർക്കും അറിയുന്ന ആ കഥ പ്രാന്തൻ ഒന്നുടെ ആവർത്തിക്കാം.
1951 സെപ്റ്റംബർ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് മമ്മൂട്ടിയുടെ ജനനം. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. ബാപ്പ ഇസ്മയിലും, ഉമ്മ ഫാത്തിമയുമടങ്ങുന്ന ഒരു സാധാരണ മുസ്ലീം കുടുംബം. ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. പ്രശസ്ത ചലച്ചിത്ര-സീരിയൽ നടൻ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരിലായിരുന്നു (ഉമ്മയുടെ നാട്) സ്കൂൾ വിദ്യാഭ്യാസം. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. കൊച്ചിയിലെ മഹാരാജാസ് കോളേജിൽ നിന്നാണ് ബിരുദം നേടിയത്. തുടർന്ന് എറണാകുളത്തുള്ള ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വക്കീൽ ജോലിക്കിടയിലും അഭിനയമോഹം അയാളെ വല്ലാതെ ഭ്രമിപ്പിച്ചിരുന്നു. പത്രത്തിലും മാസികയിലും ആയി സിനിമയിൽ അനഭിനയിക്കാൻ തൽപ്രായമുണ്ടെന്ന തലക്കെട്ടെടോ തന്റെ ഫോട്ടോ പരസ്യം കൊടുക്കൽ ആയിരുന്നു അദ്ദേഹത്തിടെ പ്രധാന ജോലി. അതിനുള്ള ഫലം അതികം വൈകാതെ തന്നെ സംഭവിച്ചു 1971ൽ അനുഭവങ്ങൾ പാളിച്ചകളിലൂടെ മമ്മൂട്ടി അരങ്ങേറി. തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ ആണ് സാന്നിദ്ധ്യമറിയിച്ചതെങ്കിലും പിന്നീട് കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാൻ മമ്മൂട്ടിക്കു സാധിച്ചു. എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം, എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. കെ. ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്.
മമ്മൂട്ടിക്ക് ആദ്യമായ് താര പദവി നേടിക്കൊടുത്ത ചിത്രമാണ് ‘യവനിക’. ഇതിൽ അദ്ദേഹം അവതരിപ്പിച്ച ശക്ത്തമായ പോലീസ് കഥാപാത്രം പിൽക്കാലത്ത് തരംഗമായ് മാറി. ശേഷം, അഹിംസ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങളും അദ്ധേഹത്തെ തേടി എത്തി. 80-തുകളിൽ പുറത്തിറങ്ങിയ കൂടെവിടെ, ആ രാത്രി തുടങ്ങിയ ചിത്രങ്ങളും ജനശ്രദ്ദ ആകർഷിച്ചു. മമ്മൂട്ടിക്ക് ആദ്യമായ് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരവും, ഫിലിം ഫെയർ പുരസ്ക്കാരവും നേടിക്കൊടുത്തത് ‘അടിയൊഴുക്കുകൾ’ എന്ന ചിത്രമാണ്. അതിനു ശേഷം ഈ കഴിഞ്ഞ വര്ഷത്തിലേതടക്കം 6 ഓളം തവണ സംസ്‌ഥാന സർക്കാർ അദ്ദേഹത്തെ മികച്ച നടനായി ആദരിച്ചു. 3 തവണ കേന്ദ്ര സർക്കാരും.
കടന്നുവന്ന പതിറ്റാണ്ടുകളോ കഥാപാത്രങ്ങളും ഒന്നും മമ്മൂട്ടി എന്ന നടന് അഭിനയത്തോടുള്ള അഭിനിവേശം കെടുത്തുന്നില്ല ഇന്നും തുടരുന്ന അയാളുടെ വ്യത്യസ്തത തേടിയുള്ള കഥാപാത്ര തിരഞ്ഞെടുപ്പുകൾ അതിനു തെളിവാണ്
ഒരുപാട് പരിമിതികൾ ഉള്ള നടനാണ് മമ്മൂട്ടി പക്ഷെ ആ പരിമിതികളെ എല്ലാം തിരിച്ചറിഞ്ഞു മറികടന്ന് മുന്നേറിയതാണ് അയാളുടെ വിജയവും. ഒരിക്കൽ സംവിധായകൻ ഫാസിൽ നേരിട്ടൊരു ചോദ്യമുണ്ട് ‘മോഹൻലാലാണോ മമ്മൂട്ടിയാണോ മികച്ച നടൻ’ എന്ന്. ആ ചോദ്യത്തിന് മമ്മൂട്ടി എന്നായിരുന്നു ഫാസിൽ പറഞ്ഞ ഉത്തരം. അതിന് അദ്ദേഹം പറഞ്ഞ കാരണം വളരെ രസകരമാണ്, “എട്ടും ഒമ്പതും നമ്പറുകളുള്ള മോഹൻലാലിന്റെ കൂടെ വെറും രണ്ടും മൂന്നും നമ്പറുമായി അയാൾ പിടിച്ചുനിൽക്കുന്നില്ലേ. അത് മാത്രമല്ല മമ്മൂട്ടി എന്ന നടന് ഒരുപാട് പരിമിതികളുണ്ട്, അയാളുടെ പരിമിതികൾ ഏറ്റവും നന്നായി അറിയുന്നത് അയാൾക്ക് തന്നെയാണ്. അയാൾക്ക് പിന്നിൽ ഒരു പ്രസ്ഥാനം ഒന്നുമില്ല, അയാൾ തന്നെയാണ് അയാളെ താങ്ങിനിൽക്കുന്നത്” എന്നായിരുന്നു.
ഈ പരിമിതികളൊക്കെ വച്ചുകൊണ്ട് തന്നെയാണ് അയാൾ മതിലുകളും, പൊന്തന്മാടയും, വിധേയനും, അംബേദ്കറും, വടക്കൻ വീരഗാഥയും,മൃഗയയും, ഭൂതക്കണ്ണാടിയും, തനിയാവർത്തനവും എല്ലാം ചെയ്തത്, നമ്മളെ വിസ്മയിപ്പിച്ചത്. സാക്ഷാൽ റോബർട്ട് ഡി നിറോ ചെയ്യാൻ നിന്ന റോളാണ് അയാൾ അംബേദ്കറായി നമ്മളെയൊക്കെ അത്ഭുതപ്പെടുത്തിയത്.
പ്രായമായി, ഇനി പഴയപോലെ ഒന്നും കഴിയൂല എന്നൊക്കെ പറയുമ്പോഴും അയാളുടെ 71 ആം വയസ്സിലാണ് അയാൾ ഭീഷ്മയും നന്പകളും രോഷക്കും എല്ലാം ചെയ്ത വച്ചേക്കുന്നത് എന്നോർക്കണം അതെ 72 ലും 27 ന്റെ ചുറുചുറുക്കു തന്നെയാണ് മമ്മൂട്ടിക്.