Cinemapranthan

അറിയാക്കഥകളുമായി ‘വീരപ്പൻ’ ഡോക്യൂ സീരീസ്; നെറ്റ്ഫ്ലിക്സിന്റെ ‘ദി ഹണ്ട് ഫോര്‍ വീരപ്പന്‍’ ടീസർ കാണാം

‘ദി ഹണ്ട് ഫോര്‍ വീരപ്പൻ’, ഓഗസ്റ്റ് 4 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും

null

‘വീരപ്പൻ’ എന്ന പേരിന് കലാകാലങ്ങളോളം നിലനിൽപ്പുണ്ടാവും. കാരണം അത്രയും കുപ്രസിദ്ധി നേടിയ മറ്റൊരു വനംകൊള്ളക്കാരനും ഈ ഇന്ത്യയിൽ ഉണ്ടാവില്ല. കുട്ടികൾ മുതൽ മുതിർന്നവർ വരെ അവരുടെ ജീവിതത്തിൽ ഒരേ പോലെ ആവർത്തിച്ചു ഉപയോഗിക്കുന്ന ഒരു പേരാണ് ‘വീരപ്പൻ’. തമിഴ്നാടും കർണാടകയും ഒരു പോലെ പരിശ്രമിച്ചിട്ടും വീരപ്പനെ പിടിക്കാൻ കഴിഞ്ഞിരുന്നില്ല.

ഇരു സംസ്ഥാനങ്ങൾക്കും തലവേദനയായി മാറിയ വീരപ്പൻ ഒടുവിൽ 17 വർഷങ്ങൾക്കിപ്പുറം ‘ഓപ്പറേഷന്‍ കൊക്കൂണ്‍’ എന്ന് പേരിട്ട തമിഴ്നാട് പ്രത്യേക ദൌത്യസംഘത്തിന്‍റെ വലയിൽ കുടുങ്ങുകയായിരുന്നു. അതോടെ വീരപ്പൻ യുഗത്തിന് അവസാനമാകുകയായിരുന്നു. എന്നാൽ ഇപ്പോൾ കഥകളിലൂടെയും കേട്ടുകേൾവിയിലൂടെയും ജീവിച്ചിരുന്ന വീരപ്പന്റെ വേട്ടയും ജീവിതവും ഡോക്യുമെന്‍ററി സിരീസായി എത്തുകയാണ്. പ്രമുഖ ഒ ടി ടി ഫ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്‌സാണ് സീരീസ് ഒരുക്കുന്നത്. സീരീസിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.

‘ദി ഹണ്ട് ഫോര്‍ വീരപ്പന്‍’ എന്ന് പേരിട്ടിരിക്കുന്ന സീരീസിൽ വീരപ്പന്‍റെ ഭാര്യ മുത്തുലക്ഷ്മി, വീരപ്പന്‍ വേട്ടയ്ക്കായി കര്‍ണാടക പൊലീസ് രൂപീകരിച്ച പ്രത്യേക ദൌത്യസംഘാംഗമായിരുന്ന ബി ബി അശോക് കുമാര്‍ (ടൈഗര്‍ അശോക് കുമാര്‍) എന്നിവര്‍ അടക്കമുള്ളവരുടെ അനുഭവങ്ങള്‍ ഡോക്യുമെന്‍ററിയില്‍ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതുവരെയും ആരുമറിയാത്ത വീരപ്പന്റെ കഥകളുംവേട്ടയുമൊക്കെ സീരീസിൽ ഉണ്ടാകുമെന്ന് അണിയറക്കാർ പറയുന്നു.

ഡോക്യുമെന്‍ററിയുടെ സംവിധാനം ഒരുക്കിയിരിക്കുന്നത് സെല്‍വമണി സെല്‍വരാജ് ആണ്. 2016 നില എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ആളാണ് സെല്‍വമണി സെല്‍വരാജ്. കിംബെര്‍ലി ഹസ്സെറ്റുമായി ചേര്‍ന്ന് അവഡേഷ്യസ് ഒറിജിനല്‍സിന്‍റെ ബാനറില്‍ അപൂര്‍വ്വ ബക്ഷിയും മോനിഷ ത്യാഗരാജനും ചേര്‍ന്നാണ് ഡോക്യുമെന്‍ററി നിർമ്മിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി എത്തുന്ന ‘ദി ഹണ്ട് ഫോര്‍ വീരപ്പൻ’, ഓഗസ്റ്റ് 4 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.

cp-webdesk

null