Cinemapranthan

‘കിർക്കൻ’: ഒരു വേറിട്ട ഇൻവെസ്റ്റിഗേഷൻ ത്രില്ലർ.-റിവ്യൂ

കേരളത്തിലെ ഒരു മലയോര ഗ്രാമത്തിൽ റേച്ചൽ എന്ന പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുസുമ കുമാർ വാരിയർ എന്ന പോലീസ് ഉദ്യോഗസ്ഥനും സംഘവും നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രേമേയം.

null

സമൂഹത്തിലെ യാഥാസ്ഥിക ബോധവും, ഇടുങ്ങിയ ചിന്താഗതിയും പേറുന്ന സമൂഹത്തിലെ ഒരുപാട് ‘കിർക്കൻ’മാരുടെ മനോഭാവത്തെ ഭംഗിയായി അവതരിപ്പിക്കുന്ന ‘ഒരു ഇവെസ്റ്റിഗേഷൻ ത്രില്ലർ’. അതാണ് ഒറ്റ വരിയിൽ ‘കിർക്കൻ’ എന്ന സിനിമയെ കുറിച്ച് പറയാനുള്ളത്. നവാഗതനായ ജോഷ് തിരക്കഥയും, സംവിധാനവും നിർവഹിച്ച ‘കിർക്ക’നിൽ സലിം കുമാർ, അനാർക്കലി മരക്കാർ ,കനി കുസൃതി, മക്ബൂൽ സൽമാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ ഒരു മലയോര ഗ്രാമത്തിൽ റേച്ചൽ എന്ന പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുസുമ കുമാർ വാരിയർ എന്ന പോലീസ് ഉദ്യോഗസ്ഥനും സംഘവും നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രേമേയം.

ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സാധ്യത മുന്നോട്ടു വെക്കുന്നതിനോടൊപ്പം കാലിക പ്രസക്തിയുള്ള ചില സാമൂഹിക വിഷയങ്ങളും സിനിമ പങ്കു വെക്കുന്നുണ്ട്. ഒരു പോലീസ് കുറ്റാന്വേഷണത്തിന്റെ വിവിധ തലങ്ങളും പോലീസ്കാരുടെ ആത്മ സംഘർഷങ്ങളും സിനിമ പ്രേക്ഷകർക്ക് കാണിച്ചു തരുന്നുണ്ട്. ജോഷ് എന്ന നവാഗത സംവിധായകന്റെ വിഷൻ സിനിമയിൽ ഉടനീളം കാണാം. പെർഫോമൻസിന്റെ കാര്യമെടുക്കുമ്പോൾ സലിം കുമാർ നടന്റെ വളരെ വേറിട്ട പെർഫോമൻസ് തന്നെ സിനിമയിൽ കാണാം . വിവിധ ലയറുകൾ അടങ്ങിയ വളരെയധികം ഡെപ്ത്തുള്ള ഒരു മികച്ച കഥാപാത്ര സൃഷ്ടിയാണ് സലിം കുമാർ അവതരിപ്പിച്ച കുസുമ കുമാര വാര്യർ. മറ്റു വേഷങ്ങൾ അവതരിപ്പിച്ച അനാർക്കലി മരക്കാർ , ജോണി ആന്റണി , മക്ബൂൽ സൽമാൻ,കനി കുസൃതി, വിജയരാഘവൻ, അപ്പാനി ശരത്, തുടങ്ങിയവർ തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി. പ്രത്യേകിച്ച് മഖ്‌ബൂൽ സൽമാന്റെ പെർഫോമൻസ് എടുത്തു പറയേണ്ടതാണ്. മക്ബൂലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായി തന്നെ ‘കിർക്കനി’ലെ കോൺസ്റ്റബിൾ മാത്യുവിനെ പറയാം.

ഈ പെർഫോമൻസുകളോടൊപ്പം സിനിമയുടെ മറ്റു അണിയറ പ്രവർത്തകരുടെ ടെക്‌നിക്കൽ ക്രാഫ്റ്റു കൂടി ചേർന്നപ്പോൾ ഒരു മികച്ച ‘ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ചിത്രം മാറി. ഛായാഗ്രാഹകൻ ഗൗതം ലെനിൻ, എഡിറ്റർ രോഹിത് വി.എസ്.വാര്യത്ത്, സംഗീത സംവിധായകൻ മണികണ്ഠൻ അയ്യപ്പ എന്നിവർ തങ്ങളുടെ പങ്ക് ഭംഗിയായി നിർവഹിച്ചു. അഭിനേതാക്കളുടെ ഷോ സ്റ്റീലിങ്ങ് പെർഫോമൻസുകൾ കൊണ്ടും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന കുറ്റാന്വേഷണ രംഗങ്ങൾ കൊണ്ടും സമ്പന്നമായ ചിത്രം മലയാള പ്രേക്ഷകർ കാണേണ്ട ഒരു വ്യത്യസ്തമായ ചിത്രം.

cp-webdesk

null