Cinemapranthan

‘ലസ്റ്റും ബാറ്റിലും സൂപ്പർഹീറോസും’; ഈ വാരം എത്തുന്ന ഒടിടി റിലീസുകൾ

ലസ്റ്റ് സ്റ്റോറീസ് 2, ദി വിച്ചർ 3, വീരൻ, ജാക്ക് റയാൻ സീസൺ 4, ദി നൈറ്റ് മാനേജർ 2 എന്നിവയാണ് ഒടിടി റിലീസിനെത്തിയത്

null

പ്രേക്ഷകർ വളരെയേറെ പ്രതീക്ഷയോടെ കാത്തിരുന്ന സീരീസുകളും സിനിമകളും ആണ് ഈ ആഴ്ച ഒ ടി ടിയിൽ എത്തുന്നത്. സംഭവബഹുലമായ കഥകൾ നിറഞ്ഞ സീരീസുകളും സിനിമകളും ഏതെന്ന് നോക്കാം..

ലൈംഗികത, സ്നേഹം, ആഗ്രഹം എന്നിവയിലൂടെ ചില ജീവിതങ്ങൾ വരച്ചു കാട്ടുന്ന ആന്തോളജി ചിത്രമാണ് ‘ലസ്റ്റ് സ്റ്റോറീസ് 2’. കൊങ്കണ സെൻ ശർമ്മ, സുജോയ് ഘോഷ്, ആർ ബാൽകി, അമിത് ശർമ്മ എന്നിവരാണ് ‘ലസ്റ്റ് സ്റ്റോറീസ് 2’ന്റെ സംവിധായകർ. 2018 ൽ റിലീസ് ചെയ്ത്, എമ്മി അവാർഡ് നോമിനേഷൻ ലഭിച്ച ‘ലസ്റ്റ് സ്റ്റോറീസ്’ന്റെ സീകുവെൽ ആണ് ലസ്റ്റ് സ്റ്റോറീസ് 2. കജോൾ, മൃണാൾ താക്കൂർ, നീന ഗുപ്ത, തമന്ന ഭാട്ടിയ, വിജയ് വർമ്മ, അമൃത സുഭാഷ്, തിലോത്തമ ഷൊമേ, കുമുദ് മിശ്ര, അംഗദ് ബേദി എന്നിവരാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂൺ 29 മുതൽ നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ സീരീസ് സ്ട്രീം ചെയ്തു തുടങ്ങി.

മൃഗങ്ങളേക്കാൾ കൂടുതൽ ദുഷ്ടന്മാർ ആണ് മനുഷ്യർ എന്ന് തെളിയിക്കുന്ന ഒരു ലോകത്ത് തന്റെതായ ഇടം സ്ഥാനം നേടാൻ പാടുപെടുന്ന റിവിയയിലെ ഒരു ഒറ്റപ്പെട്ട രാക്ഷസ വേട്ടക്കാരനായ ജെറാൾട്ട്ന്റെ കഥയാണ് ദി വിച്ചർ 3. ഹെന്രി കവിൽ, ഫ്രയ അലൻ, അന്യ കലാട്ര എന്നിവരാണ് പ്രധാന താരങ്ങളായി എത്തുന്നത്. ദി വിച്ചർ സീസൺ 3യിലെ ഒന്നാമത്തെ വോളിയം ജൂൺ 29 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. സീസണിന്റെ രണ്ടാമത്തെ വോളിയം ജൂലൈ 27 ന് റിലീസ് ചെയ്യും.

ARK ശരവണൻ രചന – സംവിധാനം നിർവ്വഹിച്ച തമിഴ് ചിത്രം വീരൻ ജൂൺ 30 നു ഒ ടി ടിയിൽ സ്ട്രീമിങ് ചെയ്തു തുടങ്ങും. ഹിപ്ഹോപ് തമിഴ ആദി, വിനയ് റായ്, ആതിര രാജ് എന്നിവര് പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ടി ജി ത്യാഗരാജൻ, സെന്തിൽ ത്യാഗരാജൻ, അർജുൻ ത്യാഗരാജൻ എന്നിവർ ചേർന്നാണ്. ഹിപ് ഹോപ് തമിഴ സംഗീതം ഒരുക്കിയ വീരൻ ഒരു സൂപ്പർഹീറോ ചിത്രമാണ്. ഇടിമിന്നലേറ്റ് കുമാരൻ എന്ന യുവാവിന് പ്രത്യേക ശക്തി ലഭിക്കുന്നതാണ് ചിത്രം. കൗശലക്കാരനായ ഒരു ബിസിനസുകാരനെതിരെ തന്റെ ആളുകളെ പ്രതിരോധിക്കാൻ അവൻ തന്റെ കഴിവുകൾ ഉപയോഗിക്കുന്നതാന് ചിത്രം പറയുന്നത്.

ആമസോൺ പ്രൈം വീഡിയോയിലെ ‘ടോം ക്ലാൻസിയുടെ ജാക്ക് റയാൻ’ എന്ന പരമ്പരയുടെ നാലാമത്തെയും അവസാനത്തെയും സീസൺ ആണ് ജാക്ക് റയാൻ സീസൺ 4. എന്ന കഥാപാത്രത്തെ നടൻ ജോൺ ക്രാസിൻസ്‌കി ആണ് ജാക്ക് റയാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ കാലം ജാക്ക് റയാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ചാമത്തെ നടനാണ് ക്രാസിൻസ്കി. ടോം ക്ലാൻസിയുടെ ജാക്ക് റയാൻ, സെൻട്രൽ ഇന്റലിജൻസ് ഏജൻസിയിൽ (സിഐഎ) ഒരു അനലിസ്റ്റ് ആകുന്നത് മുതൽ അതിന്റെ ഡെപ്യൂട്ടി ഡയറക്ടർ ആകുന്നത് വരെയുള്ള ടൈറ്റിൽ കഥാപാത്രത്തിന്റെ പ്രൊഫഷണൽ ജീവിതം സീസൺ 4 ലൂടെ അവസാനിപ്പിക്കുകയാണ്. സീസൺ 4 ൽ, ജാക്ക് റയാൻ മയക്കുമരുന്ന് കാർട്ടലുകൾ, തീവ്രവാദ സംഘടനകൾ, കൂടാതെ ആഭ്യന്തര ഗൂഢാലോചന എന്നിവയ്ക്ക് പിന്നാലെ പോകുന്നതാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. വെൻഡൽ പിയേഴ്സ്, മൈക്കൽ കെല്ലി, ബെറ്റി ഗബ്രിയേൽ, എബി കോർണിഷ് എന്നിവരാണ് മാറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിൽ ജൂൺ 30 മുതൽ സീരീസ് സ്ട്രീമിംഗ് ആരംഭിക്കും.

അനിൽ കപൂർ, ആദിത്യ റോയ് കപൂർ, ശോഭിത ധുലിപാല എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഹിന്ദി വെബ്‌സീരീസ് ആണ് ദി നൈറ്റ് മാനേജർ 2. സസ്പെൻസ് – ക്രൈം ഡ്രാമ ഗണത്തിൽ പെടുന്ന സീരീസ് സംവിധാനം ചെയ്യുന്നത് സന്ദീപ് മോദിയും പ്രിയങ്ക ഖോസും ആണ്. ജോൺ ലെ കാരേയുടെ 2016 ൽ പുറത്തിറങ്ങിയ, 6 എപ്പിസോഡുകൾ ഉള്ള ബ്രിട്ടീഷ് സീരീസ് ആയ നൈറ്റ് മാനേജർ ആസ്പദമാക്കിയാണ് ഇന്ത്യൻ വേർഷൻ ദി നൈറ്റ് മാനേജർ ഒരുക്കിയത്. രണ്ട് ഭാഗങ്ങളായാണ് സീരീസ് നിർമ്മിച്ചത്. ആദ്യ ഭാഗം ഫെബ്രുവരിയിൽ റിലീസിന് എത്തിയിരുന്നു. ഡിസ്നി പ്ലസ് ഹോട്ടസ്റ്ററിലൂടെ ജൂൺ 30 ന് ദി നൈറ്റ് മാനേജർ സ്ട്രീമിങ് ആരംഭിക്കും.

cp-webdesk

null