ഗായകനും സംഗീത സംവിധായകനുമായ ലക്കി അലി കൊവിഡ് ബാധിച്ചു മരിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് നടി നഫീസ അലി. ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് ലക്കി മരിച്ചെന്ന വാർത്തകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കാൻ തുടങ്ങിയത്. മരണ വാര്‍ത്ത പ്രചരിച്ച ട്വിറ്റര്‍ പോസ്റ്റിനു മറുപടിയായാണ് നഫീസ പ്രതികരിച്ചത്.
‘താന്‍ ലക്കിയുമായി സംസാരിച്ചുവെന്നും അദ്ദേഹത്തിനു കോവിഡോ മറ്റു അസുഖങ്ങളോ ഇല്ലെന്നും പൂര്‍ണ ആരോഗ്യത്തോടെ ബംഗ്ലൂരിലെ ഫാം ഹൗസിൽ ഉണ്ടെന്നും നഫീസ പറഞ്ഞു. ലക്കി കൊവിഡ് സമയത്ത് കൂടുതലായി സംഗീത പാട്ടുകള്‍ ഉണ്ടാക്കുകയാണ്, വിര്‍ച്ച്വല്‍ ആയി സംഗീത സദസ്സുകള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്.’ നഫീസ പറഞ്ഞു.
മമ്മൂട്ടി ചിത്രമായ ‘ബിഗ് ബി’ യില്‍ മേരി ടീച്ചര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നഫീസ അലി മലയാളി പ്രേക്ഷകർക്കും ചിരപരിചിതയാണ്.






