കോവിഡ് രാജ്യത്തെ കാർന്നു തിന്നുമ്പോഴും, രൂക്ഷമായ പ്രതിസന്ധിയിൽ ജനങ്ങൾ ഓക്സിജൻ ഇല്ലാതെ മരിച്ചു വീഴുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നതിനെതിരെ പ്രതിക്ഷേധവുമായി നടി കങ്കണ റണാവട്ട്. ജീവിതത്തിലെ എല്ലാ നിമിഷവും രാജ്യത്തിന് വേണ്ടി രക്തവും വിയര്‍പ്പും ഒഴുക്കിയിട്ടും അദ്ദേഹത്തിന് വെറുപ്പ് മാത്രമാണ് തിരികെ ലഭിക്കുന്നതെന്ന് കങ്കണ ട്വീറ്റ് ചെയ്തു.
”മോദിജി അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഈ രാജ്യത്തിന് വേണ്ടി രക്തവും വിയര്‍പ്പും ഒഴുക്കി. എന്നിട്ട് അദ്ദേഹത്തിന് എന്താണ് ലഭിച്ചത്. അദ്ദേഹത്തിന് നേരെ വിരലുകള്‍ ഉയരുക മാത്രമാണ് ഉണ്ടാവുന്നത്. ഇങ്ങനെ ചെയ്യുന്ന ജനങ്ങളുടെ നേതാവാകാന്‍ ആരാണ് ആഗ്രഹിക്കുക? തിരികെ വെറുപ്പ് മാത്രം ലഭിക്കുന്ന ഒരു നേതാവാകാന്‍ താത്പര്യമില്ല.” എന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്.
”മോദിജിക്ക് നേതാവാകാൻ അറിയില്ല, കങ്കണയ്ക്ക് അഭിനയിക്കാൻ അറിയില്ല, സച്ചിന് ബാറ്റ് ചെയ്യാൻ അറിയില്ല, ലതാജിക്ക് പാടാൻ അറിയില്ല…ഈ ട്രോളുകളിൽ ഉണ്ട് എല്ലാം.. വൈറസിനെ നിയന്ത്രണ വിധേയമാക്കിയിരുന്ന ഒരു സമയമുണ്ടായിരുന്നു അപ്പോഴൊന്നും ആരും അദ്ദേഹത്തെ പുകഴ്ത്തിയില്ലെന്നും പ്രശംസിച്ചില്ലെന്നും കങ്കണ പറയുന്നു.