Cinemapranthan

വിദേശത്ത് നിന്നും തിരിച്ചു എത്തി വിജയ്; ആദ്യം പോയത് വിവേകിന്റെ വീട്ടിലേക്ക്

വിജയ്‍യും വിവേകും സഹപ്രവർത്തകർ എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കൾ കൂടിയായിരുന്നു

തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടി വിദേശത്തായിരുന്ന നടൻ വിജയ് തിരികെ ചെന്നൈയിൽ എത്തി. നാട്ടിലെത്തിയ താരം ആദ്യം പോയത് അന്തരിച്ച നടൻ വിവേകിന്റെ വീട്ടിലേക്കാണ്. നിരവധി സിനിമകളിൽ ഒരുമിച്ചഭിനയിച്ച വിജയ്‍യും വിവേകും സഹപ്രവർത്തകർ എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കൾ കൂടിയായിരുന്നു.

വിവേകിന്റെ മരണസമയത്ത് വിദേശത്ത് പുതിയ സിനിമയുടെ ചിത്രീകരണത്തിലായിരുന്നത് കൊണ്ട് വിജയ്ക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. വിവേകിന്റെ വീട്ടിലേക്ക് ആദ്യം എത്തിയ വിജയ് അദ്ദേഹത്തിന്‍റെ കുടുംബത്തെ നേരിൽകണ്ട് ദുഃഖം അറിയിച്ചു. പതിമൂന്നോളം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും അവസാന ചിത്രം ‘ബിഗിൽ’ ആയിരുന്നു.

cp-webdesk

null