Cinemapranthan

ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു; മോശം കമന്റുകൾക്ക് താൻ ഉത്തരവാദിയല്ല; നന്ദന വർമ്മ

ഇൻസ്റ്റഗ്രാമിലൂടെയാണ് നന്ദന ഇക്കാര്യം അറിയിച്ചത്

നടി നന്ദന വർമ്മയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തന്റെ പേജിൽ നിന്ന് വരുന്ന കമന്റുകൾക്കും പോസ്റ്റുകൾക്കും താൻ ഉത്തരവാദി അല്ലെന്നും അത്തരത്തിൽ എന്തെങ്കിലും മോശമായി സംഭവിച്ചിട്ടുണ്ടെങ്കിൽ മാപ്പപേക്ഷിക്കുന്നു എന്നും നടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

“എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഞാൻ ഇപ്പോഴാണ് കാര്യം കണ്ടുപിടിക്കുന്നത്. എന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് വരുന്ന പോസ്റ്റുകൾക്കോ കമന്റുകൾക്കോ ഞാൻ ഉത്തരവാദിയല്ല. ഏതെങ്കിലും കമന്റ് മൂലം ആർക്കെങ്കിലും മാനസികമായി വേദനയുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു. എന്നാൽ ഞാനോ എന്റെ ടീമോ ആയിരുന്നില്ല അതിന് ഉത്തരവാദി.” നന്ദന കുറിച്ചു. നന്ദന വർമ്മയുടേത് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ മോശം കമന്റുകൾ പ്രചരിക്കുന്നുണ്ട്.

ടൊവീനോ തോമസിന്റെ ‘ഗപ്പി’ ചിത്രത്തിലൂടെയാണ് നന്ദന ശ്രദ്ധിക്കപ്പെടുന്നത്. കൂടാതെ ആകാശമിഠായി, സൺ‌ഡേ ഹോളിഡേ, അഞ്ചാം പാതിരാ, വാങ്ക് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

cp-webdesk

null