Cinemapranthan

വിവാദങ്ങൾക്ക് പിന്നാലെ യൂട്യൂബിൽ നിന്ന് അപ്രത്യക്ഷമായി വർത്തമാനത്തിന്റെ പുതിയ ടീസർ

സിദ്ദീഖ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ടീസര്‍ പുറത്തിറക്കിയത്

null

പാര്‍വതി തിരുവോത്ത്, റോഷന്‍ മാത്യു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി സിദ്ധാര്‍ഥ ശിവ സംവിധാനം ചെയ്ത ‘വർത്തമാനം’ ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രമാണ്. വർത്തമാനത്തിന്റെ കഴിഞ്ഞ ദിവസമിറങ്ങിയ ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയും വിവാദവുമാകുന്നത്. വിമർശനങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെ ഇപ്പോൾ ഈ വീഡിയോ യൂട്യൂബിൽ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. സിദ്ദീഖ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രത്തിലെ പുതിയ ടീസര്‍ പുറത്തിറക്കിയത്.

‘ഇവിടെ നൂറ്കണക്കിനാളുകള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതി മരിച്ചപ്പോള്‍ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയതാണോ നിന്റെയൊക്കം രാജ്യസ്‌നേഹം’- എന്ന ടീസറിലെ ഡയലോഗാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായത്.

പുതിയ ടീസറിനെതിരേ സമൂഹമാധ്യമങ്ങളില്‍ ചലര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. വീഡിയോ ഇപ്പോള്‍ പ്രൈവറ്റ് മോഡിലാണ്. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ ടീസര്‍ ലഭ്യമാണ്.

ദില്ലിയിലെ ഒരു സര്‍വ്വകലാശാലയിലേക്ക് മലബാറില്‍ നിന്നെത്തുന്ന ഗവേഷക വിദ്യാര്‍ഥിയായ പാർവതിയുടെ ഫൈസാ സൂഫിയ എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. സെൻസർ ബോർഡിന്റെ വിലക്കുകളെ അതിജീവിച്ച് എത്തിയ ചിത്രം പറയുന്നതും ഇത്തരം വിലക്കുകളുടെ കഥ തന്നെയാണ്. സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കി ഗവേഷണത്തിന് ഡൽഹിയിലെ ഒരു സെൻട്രൽ യുണിവേഴ്സിറ്റിയിൽ ഏതുങ്ങുന്ന ഫൈസ സൂഫിയയും, പിന്നീട് ക്യാമ്പസ്സിലുണ്ടാകുന്ന ഓരോ സംഭവവികാസങ്ങളും അതിൽ ഫൈസയുടെ ഇടപെടലും തുടർന്നുണ്ടാകുന്ന വിഷയങ്ങളുമാണ് സിനിമ പറയുന്നത്.

cp-webdesk

null