പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചത് എഴുത്തുകാരന് ടോം ഹോളണ്ട്. എന്നാൽ ഇന്ത്യക്കാരുടെ പൊങ്കാല ഏറ്റു വാങ്ങിയത് സ്പൈഡർമാൻ ചിത്രത്തിലെ നായകൻ ടോം ഹോളണ്ട്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കിയതിനാണ് ഇംഗ്ലണ്ട് സ്വദേശിയായ എഴുത്തുകാരന് ടോം ഹോളണ്ട് പരിഹസിച്ചത്.
”ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്വന്തം പേരു നല്കിയ മോദിയുടെ വിനയത്തെ ഞാന്‍ ആരാധിക്കുന്നു. നേതാക്കള്‍ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് രാജ്യങ്ങള്‍ക്ക് നല്ലതല്ല.” എന്നാണ് എഴുത്തുകാരന് ടോം ഹോളണ്ട് ട്വിറ്ററിൽ കുറിച്ചത്. ഈ ട്വീറ്റ് വൈറലാവുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ രംഗത്ത് വന്നവർ പൊങ്കാല ഇട്ടത് മാര്‍വല്‍ സിനിമാ പരമ്പരയില്‍ സ്പൈഡര്‍മാനായി വേഷമിട്ട ടോം ഹോളണ്ടിനെയായിരുന്നു. ബാന്‍ സ്പൈഡര്മാന്, ബോയ്കോട്ട് സ്പൈഡര്മാന് തുടങ്ങിയ ഹാഷ്ടാഗുകളും ട്വിറ്ററിൽ പ്രചരിച്ചു.
എന്നാൽ തന്നെയും നടന് ടോം ഹോളണ്ടിനെയും മാറിപ്പോകുന്നത് ഇതാദ്യമല്ലെന്നും, പതിവാണെന്നും എഴുത്തുകാരന് ടോം ഹോളണ്ട് പറഞ്ഞു. എഴുത്തുകാരന് ടോം ഹോളണ്ട് നിരവധി നോവലുകളും ചരിത്ര പുസ്തകങ്ങളുമൊക്കെ എഴുതിയിട്ടുണ്ട്.