Cinemapranthan
null

ഇന്ദ്രൻസിന്റെ ‘വേലുക്കാക്ക’; ടീസർ പുറത്ത്

നവാഗതനായ അശോക് ആര്‍ കലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലുക്കാക്ക

null

മികച്ച കഥാപാത്രങ്ങളിലൂടെ ജനങ്ങളെ അതിശയിപ്പിക്കുന്ന നടനാണ് ഇന്ദ്രൻസ്. ഒന്നിനൊന്നു വേറിട്ട കഥാപാത്രങ്ങളിലൂടെ ഇന്ദ്രൻസ് അത് തെളിയിച്ചു കൊണ്ടിരിക്കുന്നു. അത്തരത്തിൽ പ്രതീക്ഷ നൽകുന്ന പുതിയ കഥാപാത്രവുമായി ഇന്ദ്രൻസ് എത്തുന്ന ചിത്രമായ ‘വേലുക്കാക്ക’യുടെ ആദ്യ ടീസര്‍ റിലീസ് ആയിരിക്കുകയാണ്.

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍ കലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ വേലുക്കാക്ക ‘.ഇന്ദ്രൻസ് വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും എത്തുന്ന ചിത്രത്തിൽ ടൈറ്റില്‍ കഥാപാത്രമായ വേലുകാക്കയെയാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കളെ ഒറ്റപ്പെടുത്തുന്ന മക്കള്‍ക്ക് നേരെയുള്ള ചോദ്യങ്ങളാണ് ചിത്രം പറയുന്നത്.

പാഷാണം ഷാജി, മധു ബാബു, നസീര്‍ സംക്രാന്തി, കെ.പി. ഉമ, ആതിര, ഷെബിന്‍ ബേബി, ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. പി ജെവി ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരിയാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഷാജി ജേക്കബ്. ചിത്രത്തിന്റെ തിരക്കഥ, സംഭാക്ഷണം എന്നിവ ഒരുക്കുന്നത് സത്യന്‍ എം എ. മുരളി ദേവ്, ശ്രീനിവാസ് മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം,യുനുസ്യോ എന്നിവര്‍ ചേർന്ന് സംഗീതം നൽകുന്നു.എഡിറ്റിങ് ഐജു എം എ, പ്രൊഡ്കഷന്‍ കണ്‍ട്രോളര്‍ ചെന്താമരാക്ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രകാശ് തിരുവല്ല, കല സംവിധാനം സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ് അഭിലാഷ്, വസ്താലങ്കാരം ഉണ്ണി കൊട്ടേക്കാട്ട്, സ്‌ക്രിപ്റ്റ് സപ്പോര്‍ട്ട് ദിലീപ് കുറ്റിച്ചിറ, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.

cp-webdesk

null
null