Cinemapranthan

‘ചുരുളിക്ക് ശേഷം ജീവിതവും സിനിമയും മാറിയേക്കാം; കൂടുതൽ സന്തോഷം പകരുന്ന സിനിമകൾ ഇനി നിർമിക്കും’: ലിജോ ജോസ് പെല്ലിശേരി

ഓസ്‌കര്‍ എന്‍ട്രി അത്ര ആഘോഷിക്കപ്പെടേണ്ട കാര്യമായി എനിക്ക് തോന്നിയില്ല

null

മലയാള സിനിമയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ സംവിധയകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ചുരുളിക്ക് മുൻപും ശേഷവും എന്ന നിലയിൽ തന്റെ ജീവിതവും സിനിമയും മാറിയേക്കാമെന്ന് പറയുകയാണ് ലിജോ. മനോരമ ന്യൂസ് ന്യൂസ്മേക്കർ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകൾക്ക് കൂടുതൽ സന്തോഷം പകരുന്ന സിനിമകൾ ഇനി നിർമിക്കണമെന്നാണ് ആഗ്രഹമെന്നും സിനിമ ഏതു പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ആ സിനിമ നൽകുന്ന അനുഭവത്തെ ആശ്രയിച്ചാണെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

ജല്ലിക്കെട്ടിന്റെ ഓസ്കാർ എൻട്രി താൻ ആഘോഷിക്കുന്നില്ലന്നും എന്നാൽ ഇത് സിനിമക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് ഏറെ സന്തോഷം നൽകിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞാന്‍ മനഃപൂർവം വലിയ ആഘോഷങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്ന ആളാണ്. അതുകൊണ്ട് ഓസ്‌കര്‍ എന്‍ട്രി അത്ര ആഘോഷിക്കപ്പെടേണ്ട കാര്യമായി എനിക്ക് തോന്നിയില്ല. ഞാന്‍ അത്ര ആഘോഷിച്ചില്ല. പക്ഷേ ആ സിനിമയ്ക്ക് പുറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഏറെ സന്തോഷം നല്‍കിയ വാര്‍ത്തയായിരുന്നു അത്. അത് വലിയ കാര്യം തന്നെയാണ്. രാജ്യം അതിനെ റെപ്രസന്റ് ചെയ്യാന്‍ ഈ സിനിമ ഉപയോഗിക്കുന്നു എന്നു പറയുന്നത് ആ സിനിമക്ക് പുറകിലുള്ള എല്ലാവര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്.’ ലിജോ പറയുന്നു.

cp-webdesk

null