Cinemapranthan

‘മമധർമ്മ ഒരു കോടി കവിഞ്ഞു’: 1921 സിനിമക്ക് ലഭിച്ച തുക വെളിപ്പെടുത്തി അലി അക്ബർ

ചിത്രത്തിൽ പല പ്രമുഖ താരങ്ങളും ഭാഗമാകുന്നുണ്ടെന്നും സൈബർ ആക്രമണം ഭയന്നാണ് പലരുടെയും പേര് പുറത്തുപറയാത്തതെന്നും അലി അക്ബർ നേരത്തെ പറഞ്ഞിരുന്നു.

1921ലെ മലബാർ സമരത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ജനങ്ങളിൽ നിന്നും ലഭിച്ച ആകെ തുക വെളിപ്പെടുത്തി സംവിധായകൻ അലി അക്ബർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അലി അക്ബർ ക്രൗഡ് ഫണ്ടിംഗിലൂടെ ലഭിച്ച തുകയുടെ കണക്ക് അറിയിച്ചത്.

ഒരു കോടി രൂപ ഇത് വരെ ലഭിച്ചതായും ഒരു കോടി നന്ദി അറിയിക്കുന്നതായും അലി അക്ബർ പറഞ്ഞു. സിനിമക്കായി അലി അക്ബറിൻറെ നേതൃത്വത്തിൽ രൂപീകരിച്ച നിർമ്മാണ കമ്പനിയുടെ പേരാണ് മമധർമ്മ.

‘മമധർമ്മ ഒരു കോടി കവിഞ്ഞു. ഒരു കോടി നന്ദി’, അലി അക്ബർ ഫേസ്ബുക്കിൽ കുറിച്ചു

ഒട്ടേറെ വിവാദങ്ങൾക്ക് ഇടയിലാണ് ഈ ചിത്രം പ്രഖ്യാപിക്കുന്നത്. പൃഥ്വിരാജ് നായകനായി ആഷിക് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ സിനിമ പ്രഖ്യാപിച്ചതോടെയായിരുന്നു വിവാദം. തൊട്ടുപിന്നാലെ ഇതേ പ്രമേയം അടിസ്ഥാനമാക്കി നാല് സിനിമ ഇറങ്ങുന്നു എന്ന വിവരങ്ങളും പുറത്ത് വന്നിരുന്നു. അതിലൊന്നാണ് അലി അക്ബറിന്റേത്.

ചിത്രത്തിൽ പല പ്രമുഖ താരങ്ങളും ഭാഗമാകുന്നുണ്ടെന്നും സൈബർ ആക്രമണം ഭയന്നാണ് പലരുടെയും പേര് പുറത്തുപറയാത്തതെന്നും അലി അക്ബർ നേരത്തെ പറഞ്ഞിരുന്നു.

cp-webdesk

null