Cinemapranthan

‘അ​ന്ധാ​ദു​ൻ’ മലയാളത്തിലേക്ക്; പൃ​ഥ്വി​രാ​ജും ​മം​മ്ത​യു അഹാനയും താരങ്ങൾ: സംവിധാനം ​ര​വി​ ​കെ.​ ​ച​ന്ദ്ര​ൻ

null

ബോളിവുഡിൽ സൂപ്പർഹിറ്റായി മാറിയ ​’അ​ന്ധാ​ദു​ൻ’ മലയാളത്തിലേക്ക്. ​ പ്ര​ശ​സ്ത​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​ര​വി​ ​കെ.​ ​ച​ന്ദ്ര​ൻ ആണ് ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നത്. ശ്രീ​റാം​ ​രാ​ഘ​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത ചിത്രം ബോക്സ്ഓഫീസിൽ 460 കോടിയോളം ക​ള​ക്ട് ചെയ്തിരുന്നു. ​ചി​ത്ര​ത്തി​ൽ​ ​ആ​യു​ഷ്മാ​ൻ​ ​ഖു​റാ​ന​യും​ ​ത​ബു​വും​ ​രാ​ധി​ക​ ​ആ​പ്തേ​യു​മാ​ണ് ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ച്ച​ത്.

മലയാളത്തിലേക്ക് എത്തുമ്പോൾ പൃ​ഥ്വി​രാ​ജും, ​മം​മ്ത​ ​മോ​ഹ​ൻ​ദാ​സും, അഹാനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത് എന്നാണ് റിപോർട്ടുകൾ.
പ​ഴ​യ​കാ​ല​ ​ന​ട​ൻ​ ​ശ​ങ്ക​ർ​ ​ഇ​നി​യും​ ​പേ​രി​ട്ടി​ല്ലാ​ത്ത​ ​ഈ​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ​തി​രി​ച്ചു​വ​രു​ന്നു​വെ​ന്നും റിപോർട്ടുകൾ ഉണ്ട്. താ​നു​ബാ​ല​ക് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കോ​ൾ​ഡ് കേസ് എന്ന ചിത്രത്തിലാണ് നിലവിൽ പൃഥ്വിരാജ് അഭിനയിക്കുന്നത്. ഇതിനു ശേഷം ഈ​രാ​റ്റു​പേ​ട്ട​യി​ൽ​ ​തു​ട​ങ്ങു​ന്ന​ ​കു​രു​തി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പൃ​ഥ്വി​രാ​ജ് ​അ​ഭി​ന​യി​ച്ചു​ ​തു​ട​ങ്ങും.​ ​മു​ര​ളി​ ​ഗോ​പി​യും​ ​റോ​ഷ​ൻ​ ​മാ​ത്യു​വു​മാ​ണ് ​കു​രു​തി​യി​ലെ​ ​മ​റ്റു​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​കു​രു​തി​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ശേ​ഷം​ ​ജ​നു​വ​രി​ ​ഇ​രു​പ​തി​നാ​ണ് ​പൃ​ഥ്വി​രാ​ജ് ​ര​വി​ ​കെ.​ ​ച​ന്ദ്ര​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​ജോ​യി​ൻ​ ​ചെ​യ്യു​ക.

ഷാ​ജി​ ​കൈ​ലാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കി​ലു​ക്കാം​പെ​ട്ടി​യി​ലൂ​ടെ​ ​ഛാ​യാ​ഗ്രാ​ഹ​ക​നാ​യ​ ​ര​വി​ ​കെ.​ ​ച​ന്ദ്ര​ൻ​ ​കാ​മ​റ​ ​ച​ലി​പ്പി​ച്ച​ ​പ്ര​ധാ​ന​ ​ചി​ത്ര​ങ്ങ​ൾ​ ​ത​ല​സ്ഥാ​നം,​ ​സ്ഥ​ല​ത്തെ​ ​പ്ര​ധാ​ന​ ​പ​യ്യ​ൻ​സ്,​ ​ഏ​ക​ല​വ്യ​ൻ,​ ​ദ​ ​കിം​ഗ്(​ ​ദി​നേ​ശ് ​ബാ​ബു​വി​നൊ​പ്പം​)​ ​വി​രാ​സ​ത്ത്(​ ​ഹി​ന്ദി​)​ ​മി​ൻ​സാ​ര​ക്ക​ന​വ് ​(​ ​ത​മി​ഴ്)​ക​ണ്ണെ​ഴു​തി​ ​പൊ​ട്ടും​ ​തൊ​ട്ട്,​ ​ക​ണ്ടു​കൊ​ണ്ടേ​ൻ​ ​ക​ണ്ടു​കൊ​ണ്ടേ​ൻ​ ​(​ ​ത​മി​ഴ്)​ ​ദി​ൽ​ ​ചാ​താ​ ​ഹെ​ ​(​ ​ഹി​ന്ദി​)​ ​ക​ന്ന​ത്തി​ൻ​ ​മു​ത്ത​മി​ട്ടാ​ൽ​(​ ​ത​മി​ഴ്)​ ​കോ​യി​ ​മി​ൽ​ ​ഗ​യാ​(​ ​ഹി​ന്ദി​)​ ​ബ്ളാ​ക്(​ ​ഹി​ന്ദി​)​ ​ഗ​ജി​നി​ ​(​ ​ഹി​ന്ദി​)​ ​ഭാ​ര​ത് ​ആ​നേ​ ​നേ​നു​(​ ​തെ​ലു​ങ്ക്)​ ​തു​ട​ങ്ങി​യ​വ​യാ​ണ്.​ ​അ​ന്ത​രി​ച്ച​ ​പ്ര​ശ​സ്ത​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​രാ​മ​ച​ന്ദ്ര​ബാ​ബു​വി​ന്റെ​ ​സ​ഹോ​ദ​ര​നാ​ണ്

cp-webdesk

null