Cinemapranthan

സിനിമയെ അത്ര കണ്ട് സ്നേഹിക്കുന്ന കലാകാരൻ, നല്ല ഗുണങ്ങളുള്ള മികച്ചൊരു മനുഷ്യനാണ് രാജുവേട്ടൻ: ഗൗരി നന്ദ

സച്ചിയേട്ടൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നന്ദി പറയാൻ ഉള്ളത് നിങ്ങളോടാണ് രാജുവേട്ടാ:- ഗൗരി നന്ദ

null

“സച്ചിയേട്ടൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നന്ദി പറയാൻ ഉള്ളത് നിങ്ങളോടാണ് രാജുവേട്ടാ. കാരണം, കണ്ണമ്മ എന്ന ഞാൻ ചെയ്ത കഥാപാത്രം ഇത്ര അധികം ആളുകൾ ഇഷ്ട്ടപെടുന്നു എങ്കിൽ സച്ചിയേട്ടന്റെ എഴുത്തും അതുപോലെ നിങ്ങളിലെ കലാകാരൻ ഏറ്റവും മികച്ച രീതിയില്‍ അത് ഞാൻ അവതരിപ്പിക്കാൻ നിന്നു തന്നു എന്നതു കൊണ്ട് കൂടിയാണ്.” ‘അയ്യപ്പനും കോശിയും’ ചിത്രത്തിലെ ഗൗരി നന്ദ ഫേസ് ബുക്കിൽ കുറിച്ചു.

പ്രിയ താരം പൃഥ്വിരാജിന്റെ പിറന്നാളാണ് ഇന്ന്. സിനിമ ലോകത്തെ നിരവധി പേർ പൃഥ്വിയ്ക്ക് പിറന്നാളാശംസകൾ നേർന്നിരുന്നു. അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൽ പൃഥ്വിയ്ക്ക് ഒപ്പം മികച്ച അഭിനയം കാഴ്ച വെച്ച നടിയായിരുന്നു ഗൗരി നന്ദ. പൃഥ്വിരാജിന് പിറന്നാളാശംസകൾ നേർന്നു കൊണ്ടുള്ള നടി ഗൗരി നന്ദയുടെ ഫേസ് ബുക്ക് പോസ്റ്റാണ് ഇപ്പോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഗൗരി നന്ദയുടെ ഫേസ്ബുക്ക് കുറിപ്പ്

“ആദ്യം തന്നെ, സച്ചിയേട്ടൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നന്ദി പറയാൻ ഉള്ളത് നിങ്ങളോടാണ് രാജുവേട്ടാ. കാരണം, കണ്ണമ്മ എന്ന ഞാൻ ചെയ്ത കഥാപാത്രം ഇത്ര അധികം ആളുകൾ ഇഷ്ട്ടപെടുന്നു എങ്കിൽ സച്ചിയേട്ടന്റെ എഴുത്തും അതുപോലെ നിങ്ങളിലെ കലാകാരൻ ഏറ്റവും മികച്ച രീതിയില്‍ അത് ഞാൻ അവതരിപ്പിക്കാൻ നിന്നു തന്നു എന്നതുകൊണ്ട് കൂടിയാണ്. കണ്ണമ്മയും കോശിയും തമ്മിൽ കോർക്കുന്ന സീൻ ഞാൻ അത് നന്നായി ചെയ്യണമെന്ന് എന്നേക്കാൾ നന്നായി രാജുവേട്ടാ നിങ്ങൾ ആഗ്രഹിച്ചു എന്നും അറിയാം. അതാണ് നിങ്ങളിലെ കലാകാരൻ. കൂടെ അഭിനയിക്കുന്നവർ എന്തും കഥാപാത്രം ചെയ്താലും അത് വളരെ മികച്ചരീതിയിൽ ആകണമെന്ന് ആഗ്രഹിക്കുന്ന മനസ് നിങ്ങൾക്കുണ്ട്. അതിന് വേണ്ടി അവരെ സഹായിക്കാൻ നിങ്ങളൊരു മടിയും കാണിക്കാറില്ല. സിനിമയെ അത്ര കണ്ട് സ്നേഹിക്കുന്ന കലാകാരൻ സിനിമയിലെ തനിക്ക്‌ അറിയാത്ത തലങ്ങളെ കുറിച്ച് പഠിക്കാൻ ഇഷ്ട്ടപെടുന്ന നടൻ. സിനിമയിലെ ടെക്‌നിക്കൽ വശങ്ങളെ പറ്റി ഇത്രയും അറിയുന്ന,ഇനിയും അറിയാൻ ശ്രമികുന്ന വേറേ ഒരു നടൻ ഉണ്ടോ എന്ന് ചോദിച്ചാൽ അറിയില്ല. ചിലപ്പോൾ ഉണ്ടാകാം”

“അദ്ദേഹം എന്ന വ്യക്തിയെ കുറിച്ച് പറയുമ്പോൾ, നമ്മൾ ഒരിക്കലും ഒരാളെ കുറിച്ച് അറിയേണ്ടത് മൂന്നാമതൊരാളിന്റെ വാക്കുകൾ കൂടി ആവരുത്. നമ്മൾക്കു നേരിട്ട് കണ്ടു മനസിലാക്കുന്ന വ്യക്തി അതാണ് ശരിയായിട്ടുള്ളത്. നല്ല ഗുണങ്ങളുള്ള മികച്ചൊരു മനുഷ്യനാണ് രാജുവേട്ടൻ. അദ്ദേഹത്തിന് എത്തിപ്പെടാൻ ഇനിയും ഒരുപാട് ഉയരങ്ങൾ ഉണ്ട്. അതെല്ലം സാധ്യമാകട്ടെ എന്ന് ആഗ്രഹിക്കുന്നു.”

“നിങ്ങൾ ചെയുന്ന ഓരോ കഥാപാത്രത്തെയും സ്‌നേഹിക്കുന്ന രീതി, അതിന് വേണ്ടി എത്ര കഷ്ട്ടപെടാനും മടിയില്ല. കോശി എന്ന കഥാപാത്രം ചെയുമ്പോൾ ഏറ്റവും ഇഷ്ട്ടപെട്ട സീൻ കണ്ണമ്മ വഴക്കു പറയുന്ന സീൻ ആണ് എന്നും പറഞ്ഞു കേട്ടു. പിന്നെ പലരും എന്നോട് ചോദിച്ച ചോദ്യം പൃഥ്വിരാജ് സുകുമാരൻ എന്ന നടന്റെ മുഖത്ത് നോക്കി ചീത്ത പറഞ്ഞപ്പോൾ പേടി തോന്നിയില്ലേ എന്ന്. എങ്കിൽ ഇപ്പോൾ പറയുന്നു, ആ മനുഷ്യൻ സന്തോഷമായി നിന്ന് സീൻ ഏറ്റവും നന്നായി ചെയ്യണം എന്ന് പറഞ്ഞ് സപ്പോർട്ട് ചെയുമ്പോൾ ഞാനല്ല വേറേ ആരായാലും അത് ഭംഗി ആയി ചെയ്യും. അയ്യപ്പനും കോശിയും അവസാന ഷൂട്ട് സമയങ്ങളിൽ നേരിൽ കണ്ടതാണ് നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി ഉളള കഠിന പ്രയത്നങ്ങൾ.”

Happy Birthday dear Rajuettan❤️🤗… അദ്യം തന്നെ സച്ചിയേട്ടൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നന്ദി പറയാൻ ഉള്ളത് രാജുയേട്ടാ…

Posted by Gowri Nandha on Thursday, October 15, 2020

അയ്യപ്പനും കോശിയും പ്രിവ്യു കണ്ടിറങ്ങിയ അന്ന് സച്ചിയേട്ടൻ എന്നെ വിളിച്ചു പറഞ്ഞു, “രാജു എന്നോട് പറഞ്ഞു ഗൗരി ഗംഭീരമായി ചെയ്തിട്ടുണ്ടെന്ന്. നിനക്ക് സന്തോഷം ആയില്ലേ കുട്ടി എന്ന് സച്ചിയേട്ടൻ ചോദിച്ചു.” ആ വാക്കുകൾക്ക് ഒരുപാട് നന്ദി. കൂടെ ജോലി ചെയ്യുന്നവർ നന്നായി ചെയ്തു എന്ന് നമ്മളോട് പറയുമ്പോൾ അതിലും വലിയ അംഗീകാരം വേറെയില്ല. ഇനിയും ഒരുപാട് സിനിമകൾ രാജുവേട്ടന്റെ കൂടെ വർക്ക് ചെയ്യാനുള്ള അവസരം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു, കാത്തിരിക്കുന്നു,” ഗൗരി നന്ദ കുറിച്ചു.

cp-webdesk

null