കോവിഡ് കാലത്ത് അഭിനയം വിട്ട് തന്റെ പഴയ ജോലിയായ നഴ്സിങ്ങിലേക്ക് തിരികെ പോയ നടി ശ്രദ്ധേയയാകുന്നു. 2014ൽ ഡൽഹിയിലെ മഹാവീർ മെഡിക്കൽ കോളേജിൽ നിന്നും നഴ്സിങ്ങിൽ ബിരുദം നേടിയ ശിഖ അഭിനയത്തോട് താൽക്കാലികമായി വിടപറഞ്ഞ് കോവിഡ് രോഗികളെ ചികിത്സിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് എത്തുകയായിരുന്നു.|
രാജ്യത്തെ ആരോഗ്യമേഖലയിൽ അടിയന്തിര സാഹചര്യം വന്നതോടെയാണ് താൻ രോഗികളെ ചികിത്സിക്കാൻ ജോലിയിൽ പ്രവേശിപ്പിക്കുന്ന കാര്യം തീരുമാനിച്ചത്. കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കുമ്പോൾ സമൂഹത്തെ പരിചരിക്കാമെന്ന് പ്രതിജ്ഞ എടുത്തതാണ്”- എന്നായിരുന്നു അന്ന് ശിഖ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. ഒടുവിൽ തന്നെയും കോവിഡ് ബാധിച്ചുവെന്ന വിവരമാണ് ശിഖ ആരാധകരുമായി പങ്കുവയ്ക്കുന്നത്. കോവിഡ് വന്നതിൽ തനിക്ക് ദുഖമില്ലെന്നും ഉടൻ തന്നെ രോഗമുക്തി നേടുമെന്ന് പ്രതീക്ഷിക്കുന്നതായും ശിഖ കുറിച്ചു.
അതേസമയം ശിഖക്ക് ആശംസകൾ നേർന്നുകൊണ്ട് ഒട്ടേറെ പേരാണ് സമൂഹമാധ്യമങ്ങളിൽ പിന്തുണ അറിയിച്ചിട്ടുള്ളത്. ശിഖയെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും എല്ലാവരുടെയും പ്രാർഥനകൾ ഒപ്പമുണ്ടെന്നും, താങ്കൾ എല്ലാവര്ക്കും ഒരു മാതൃകയാണെന്നും ആരാധകർ ഫേസ്ബുക്കിൽ കുറിച്ചു.
ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ അഞ്ച് വർഷം നഴ്സായി സേവനമനുഷ്ഠിച്ച ശിഖ സഞ്ജയ് മിശ്രയുടെ കാഞ്ച്ലി ലൈഫ് ഇൻ സ്ലൗ എന്ന സിനിമയിൽ പ്രധാന വേഷം ചെയ്താണ് പ്രേക്ഷക ശ്രദ്ധ നേടിയത്.