പ്രതിസന്ധികൾ നേരിടുന്ന കൊവിഡ് മഹാമാരി കാലത്ത് നിയന്ത്രണങ്ങളോടെ ചിത്രീകരണം ആരംഭിച്ച അക്ഷയ് കുമാർ ചിത്രം “ബെൽബോട്ടം” ചിത്രീകരണം പൂർത്തിയാക്കി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൊവിഡ് കാലത്ത് ആരംഭിച്ചു ചിത്രീകരണം പൂർത്തിയാക്കുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് “ബെൽബോട്ടം”.
അക്ഷയ് കുമാറിന് ഒപ്പം വാണി കപൂർ, ഹുമ ഖുറേഷി, ലാറ ദത്ത എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. കഴിഞ്ഞ ആഗസ്റ്റിൽ ചിത്രീകരിച്ച ആരംഭിച്ച ചിത്രത്തിന്റെ ലൊക്കേഷൻ സ്കോട്ട്ലൻഡ് ആയിരുന്നു.
രഞ്ജിത് എം തിവാരിയാണ് “ബെൽ ബോട്ടം’ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് രാജീവ് രവിയാണ്. എമ്മയ് എന്റര്ടെയിന്സുമായി ചേര്‍ന്ന് വാശു ഭഗ്നാനി, പൂജ എന്റര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് വാശു ഭഗ്നാനി, ജാക്കി ഭാഗ്നാനി എന്നിവർ ചേർന്നാണ്. 2021 ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യും.