ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ഒമര്‍ ലുലു ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ വലിയ തരംഗമായിരുന്നു ഉണ്ടാക്കിയത്. ചങ്ക്സ്, ധമാക്ക എന്നീങ്ങനെയുള്ള സിനിമകളും ഒമറിന്റെ സംവിധാനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ഇനി പവര്‍സ്റ്റാര്‍ എന്ന പേരിലൊരുക്കുന്ന സിനിമയാണ് ഒമറിന്റെതായി വരാനിരിക്കുന്നത്. എന്നാൽ ഒമർ ലുലു പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
“കഞ്ചാവ് പുകച്ച് ചിന്തിച്ച് കൊണ്ട് അവർ തീരുമാനിച്ചു ഇനി സമൂഹത്തിന് സന്ദേശം കൊടുക്കുന്ന കലാസൃഷ്ടി മാത്രം മതിയെന്ന്.” ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന് പിന്തുണയായും വിമര്‍ശനമായും ഒട്ടേറെ പേരെയാണ് രംഗത്തെത്തിയിരിക്കുന്നത്. ഒമർ ലുലു ചിത്രങ്ങളിൽ അഡൽറ്റ് കോമഡി മാത്രമാണ് ഉള്ളതെന്നും, എന്ത് സന്ദേശമാണ് നിങ്ങളുടെ സിനിമയിൽ ഉള്ളതെന്നും ചിലർ ചോദിക്കുന്നു.
മലയാള സിനിമയിലെ ഒരു പ്രമുഖ സംവിധയകനെയും സംഘത്തെയും വിമർശിച്ചുകൊണ്ടുള്ള പോസ്റ്റാണ് ഇതെന്നും ആരധകർ കമന്റ് ചെയ്തിട്ടുണ്ട്. ഒട്ടേറെ കമന്റുകളാണ് ഈ പോസ്റ്റിനെ തുടർന്ന് വന്നിട്ടുള്ളത്. ഏതായാലും കമന്റുകളോട് ഒന്നും ഒമർ ലുലു ഇതുവരെ പ്രതികരിച്ചിട്ടില്ല.