മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമ സഭാംഗമായി അൻപതു വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. സിനിമ മേഖലയിൽ നിന്ന് മമ്മൂട്ടിയും മോഹൻ ലാലും ഉൾപ്പടെ ഒട്ടേറെ പ്രമുഖരാണ് ഈ അവസരത്തിൽ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചത്. ഇപ്പോഴിതാ തനിക്ക് ഏറ്റവും ഇഷ്ടപെട്ട മോഹൻലാൽ ചിത്രത്തെ കുറിച്ച് പറയുകയാണ് ഉമ്മൻ ചാണ്ടി.
ചെറുപ്പത്തിൽ സിനിമ കാണാൻ വലിയ ഇഷ്ടമായിരുന്നെങ്കിലും, എം.എൽ.എ. ഒക്കെ ആയ ശേഷം ആ അഗ്രഹം തീരെ നടക്കാതെ പോയതായി അദ്ദേഹം മുൻപ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ താൻ കുറച്ച് സിനിമകളൊക്കെ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ‘ചില സിനിമകളൊക്കെ കണ്ടിട്ടുണ്ട്. കണ്ട സിനിമകളിൽ ഞാൻ ഇപ്പോഴും ഓർത്തിരിക്കുന്നത് മഞ്ഞിൽ വിരിഞ്ഞ പൂക്കളാണ്. മോഹൻലാലിന്റെ ആദ്യത്തെ പടം. ആ കാലത്ത് കണ്ടത് ഇപ്പോഴും ഓർത്തിരിക്കുന്നു. സിനിമകൾ വേറെയും കണ്ടിട്ടുണ്ട്.‘- ഉമ്മൻചാണ്ടി പറയുന്നു. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.
നിയമസഭാ സാമാജികനായ ഉമ്മന്‍ ചാണ്ടിയുടെ പൊതു പ്രവർത്തന ജീവിതത്തിന്റെ അൻപത് വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ സിനിമ മേഖലയിൽ നിന്നും മറ്റുമായി നിരവധി പേരാണ് ആശംസകളുമായി എത്തിയത്.
‘രാഷ്ട്രീയപരമായ എതിർപ്പുകൾ ഉണ്ടെങ്കിലും ഉമ്മൻ ചാണ്ടിയുമായി വ്യക്തിപരമായി സൗഹൃദവും സ്നേഹവും കത്ത് സൂക്ഷിക്കുന്ന ആളാണ് താനെന്നാണ്’ മമ്മൂട്ടി പറഞ്ഞത്.
“ഏതു പ്രതിസന്ധികളെയും ചിരിയോടെ നേരിടുന്ന ഉമ്മൻചാണ്ടിയെന്ന നേതാവ്, തളര്‍ന്നുപോയ, കരകയറാന്‍ പ്രയാസപ്പെട്ട ജീവിത നിമിഷം ഏതാണ്”? എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം.
“തെറ്റ് ചെയ്‌തെങ്കില്‍ ഒരു ദോഷവും സംഭവിക്കില്ല; തെറ്റ് ചെയ്താല്‍ അതിന്റെ ദോഷവും കിട്ടും. പ്രതിസന്ധി വരുമ്പോഴൊക്കെ ഇതോര്‍ക്കും. പ്രസംഗത്തില്‍ ഒരുവാചകം ശരിയായില്ലെന്ന് തോന്നിയാല്‍ അതു പോലും പിന്നീട് അലട്ടും. പക്ഷേ, ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് രൂക്ഷ വിമര്‍ശനം വന്നാലും വിഷമമില്ല. അത് പറഞ്ഞയാള്‍ക്കേ ബാാധകമാവൂ എന്ന് കരുതും’, ലാലേട്ടന്റെ ചോദ്യത്തിന് ഉമ്മന്‍ ചാണ്ടി മറുപടി നൽകി.
ഒരേ മണ്ഡലത്തിൽ നിന്നു തന്നെ ആവർത്തിച്ച് തിരഞ്ഞെടുക്കപ്പെട്ട് നിയമ സഭയിലെത്തിയ നേതാവാണ് ഉമ്മന്‍ ചാണ്ടി.