വീട് പൊളിച്ചതിനെ ബലാൽസംഗത്തിനോട് ഉപമിച്ചതിന്റെ വിവാദം വിട്ടൊഴിയും മുൻപേ പുതിയ ട്വീറ്റുമായി എത്തിയ കങ്കണയ്ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുത്തിരിക്കുകയാണ് അനുരാഗ് കശ്യപ്.
”നിങ്ങള്‍ ഒരേയൊരു മണികര്‍ണികയല്ലേ. നാലോ അഞ്ചോ ആളുകളെ കൂട്ടി പോയി ചൈനയെ തകര്‍ക്കൂ. നോക്കൂ, അവര്‍ എങ്ങനെയാണ് നമ്മുടെ രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നത്. നിങ്ങള്‍ ഇവിടെ ഉള്ളിടത്തോളം ആര്‍ക്കും ഈ രാജ്യത്തെ തൊടാനാകില്ലെന്ന് അവര്‍ക്ക് കാണിച്ചുകൊടുക്കൂ. നിങ്ങളുടെ വീട്ടില്‍ നിന്ന് വെറും ഒരു ദിവസത്തെ യാത്രയെ കാണൂ എല്‍എസിയിലേക്ക്. പോകൂ സിംഹപ്പെണ്ണേ. ജയ്ഹിന്ദ്” – എന്നാണ് കങ്കണയെ പരിഹസിച്ചു കൊണ്ടുള്ള അനുരാഗിന്റെ ട്വീറ്റ്.
” ഞാന്‍ പോരാളിയാണ്. എനിക്ക് എന്റെ തല അറുക്കാന്‍ കഴിയും, പക്ഷേ എനിക്ക് തല കുനിക്കാനാകില്ല. രാജ്യത്തിന്റെ അഭിമാനത്തിനുവേണ്ടി ഞാന്‍ എപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കും. അഭിമാനിയായി ബഹുമാന്യയായി സ്വാഭിമാനത്തോടെ ദേശീയവാദിയായി അഭിമാനത്തോടെ ഞാന്‍ ജീവിക്കും…” എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇതിനെതിരെയായിരുന്നു അനുരാഗിന്റെ ട്രോൾ.
മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചതിനെ തുടർന്നാണ് കങ്കണയും മഹാരാഷ്ട്ര സർക്കാരുമായുള്ള പോരിന് വഴി തുറന്നത്. കങ്കണയുടെ പ്രസ്താവനക്കെതിരെ ശിവസേന രംഗത്തെത്തിയതോടെ വന്‍ വിവാദമായി. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തോടെയാണ് കങ്കണ വിവാദ ആരോപണങ്ങളുമായി രംഗത്ത് വരുന്നത്. തുടർന്ന് കങ്കണയും ബോളിവുഡ് താരങ്ങളും ഉൾപ്പടെ പരസ്പരം വാക്പോര് തുടങ്ങുകയാരുന്നു. കങ്കണക്കെതിരെ ജയാ ബച്ചനും, ഊർമിള മണ്ഡോത്കറും കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തെത്തിയിരുന്നു.
അനാവശ്യമായി ഇരവാദമാണ് കങ്കണ മുന്നോട്ട് വയ്ക്കുന്നതെന്നും സ്ത്രീയെന്ന നിലയിലും സഹതാപം സൃഷ്ടിക്കാന്‍ കങ്കണ ശ്രമിക്കുകയാണെന്നും ഊര്‍മ്മിള ആരോപിച്ചു. ഇതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കം തുടങ്ങിയത്.
”ഊര്‍മിള ഒരു സോഫ്ട് പോണ്‍സ്റ്റാര്‍. അല്ലാതെ അവര്‍ അറിയപ്പെടുന്നത് അഭിനയത്തിന്റെ പേരിലല്ല. അവര്‍ക്ക് പോലും ടിക്കറ്റ് കിട്ടുന്നുവെങ്കില്‍ എനിക്ക് എന്തുകൊണ്ട് കിട്ടിക്കൂടാ”എന്നായിരുന്നു കങ്കണ ഊര്മ്മിളക്കെതിരെ ട്വീറ്റ് ചെയ്തിരുന്നത്. കങ്കണയുടെ പരാമർശത്തിനെതിരെ നടി സ്വര ഭാസ്കര്‍, സംവിധായകന് അനുഭവ് സിന്‍ഹ എന്നിവര്‍ രംഗത്തു വന്നു. ഊര്‍മിളയുടെ ഉജ്ജ്വല പ്രകടനവും ഡാന്‍സും താന്‍ ഓര്‍മിക്കുന്നു എന്നാണ് സ്വര ഭാസ്കര്‍ ട്വീറ്റ് ചെയ്തത്. എക്കാലത്തെയും മികച്ച അഭിനേത്രിയാണ് ഊര്‍മിള എന്നാണ് അനുഭവ് സിന്‍ഹയുടെ പ്രതികരണം.