Cinemapranthan

ബോളിവുഡിലെ 25 പ്രമുഖരുടെ പട്ടിക: മയക്കുമരുന്ന് കേസ് കൂടുതൽ താരങ്ങളിലേക്ക്

മൂന്ന് ദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് എൻ.സി.ബി. റിയ ചക്രവർത്തിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

null

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ അന്വേഷണം ബോളിവുഡിലേക്കും കൂടുതൽ വ്യാപിക്കുകയാണ്. സുശാന്തിന്റെ സുഹൃത്തും നടിയുമായ റിയ ചക്രവർത്തിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ബോളിവുഡിലെ കൂടുതൽ താരങ്ങളിലേക്ക് അന്വേഷണം നീളുന്നത് എന്നാണ് റിപോർട്ടുകൾ.

മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ബോളിവുഡിലെ പ്രമുഖരായ 25 പേരുടെ പട്ടിക തയ്യാറാക്കിയെന്നും.
വൈകാതെ തന്നെ 25 പേരെയും എൻ.സി.ബി. ചോദ്യംചെയ്യലിനായി വിളിപ്പിക്കും എന്നാണ് റിപോർട്ടുകൾ. റിയ ചക്രവർത്തി, സഹോദരൻ ഷോവിക്ക് എന്നിവരുടെ മൊഴിയനുസരിച്ചാണ്, നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) ചോദ്യംചെയ്യലിനായി തയ്യാറെടുക്കുന്നത്.

മൂന്ന് ദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് എൻ.സി.ബി. റിയ ചക്രവർത്തിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസവും നടിയെ ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും മൂന്നാംദിവസം തെളിവുകളെല്ലാം ഉറപ്പിച്ച് അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. സുശാന്തിന് സഹോദരൻ വഴി മയക്കുമരുന്ന് എത്തിച്ചുനൽകിയിരുന്നതായും മയക്കുമരുന്ന് സംഘത്തിലെ ചിലരുമായി ബന്ധമുണ്ടായിരുന്നതായും റിയ ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു.

കേസിൽ നേരത്തെ അറസ്റ്റിലായ മയക്കുമരുന്ന് കടത്തുകാരും ബോളിവുഡ് താരങ്ങളുമായുള്ള ബന്ധം എൻ.സി.ബി.ക്ക് വ്യക്തമായിരുന്നു. ഇത് തെളിയിക്കുന്ന ഒട്ടേറെ ഡിജിറ്റൽ തെളിവുകളാണ് അന്വേഷണസംഘം പ്രതികളിൽനിന്ന് പിടിച്ചെടുത്തതെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

cp-webdesk

null