കുട്ടികളെ ലൈംഗികചുവയോടെ അവതരിപ്പിക്കുന്ന സിനിമ പോസ്റ്റർ പുറത്തിറക്കിയതിന് നെറ്റ്ഫ്ലിക്സ് ക്ഷമാപണം നടത്തി. ശക്തമായ പ്രതിക്ഷേധത്തെ തുടർന്നായിരുന്നു ഓൺലൈൻ സ്ട്രീമിങ് ആപ്പായ നെറ്റ്ഫ്ലിക്സ് ക്ഷമ പറഞ്ഞത്.
സുഡാൻ ഫിലിം ഫെസ്റ്റിവലിൽ ഈ വർഷത്തെ മികച്ച സംവിധാനത്തിനുള്ള അവാർഡ് നേടിയ ഫ്രഞ്ച് ചിത്രം “ക്യൂട്ടീസി”ന്റെ പോസ്റ്ററിനെതിരെയാണ് വിമർശനം ഉയർന്നത്.
സിനിമയുമായി യാതൊരു ബന്ധവുമില്ലാതെ പതിനൊന്ന് വയസ്സു മാത്രം പ്രായമുള്ള കുട്ടികളെ ലൈംഗികചുവയോടെ അവതരിപ്പിക്കുന്ന പോസ്റ്റർ ആണ് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയത്. കൗമാരക്കാരിയായ പെൺകുട്ടി തന്റെ സ്വപ്നങ്ങൾ തേടി ഇറങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേർ ഓൺലൈൻ ക്യാംപെയിൻ നടത്തിയിരുന്നു. വിവാദത്തെ തുടർന്ന് നെറ്റ്ഫ്ലിക്സ് ക്ഷമാപണം നടത്തിയെങ്കിലും ചിത്രം പിൻവലിക്കുന്നതിനെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല.
സെപ്റ്റംബർ ഒൻപതിന് നെറ്റ്ഫ്ലിക്സ് ചിത്രം റിലീസ് ചെയ്യുന്നതിനെ തുടർന്നാണ് വിവാദ പോസ്റ്റർ പുറത്തിറക്കിയത്. മിഗ്നോൺസ് എന്നാണ് ചിത്രത്തിന്റെ യഥാർത്ഥ പേര്.