Cinemapranthan

ജയ് ഭീം കോമ്പോ വീണ്ടും , നിർമിക്കുന്നത് Hombale Films

‘ജയ് ഭീം’ കൂട്ടുകെട്ട് വീണ്ടും! സൂര്യയും സംവിധായകൻ ടി ജെ ജ്ഞാനവേലും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ നടന്നു

മലയാളികൾ ഉൾപ്പെടെയുള്ള സിനിമാപ്രേമികൾ നെഞ്ചിലേറ്റിയ ‘ജയ് ഭീം’ എന്ന ചിത്രത്തിന് ശേഷം തെന്നിന്ത്യൻ താരം സൂര്യയും സംവിധായകൻ ടി ജെ ജ്ഞാനവേലും വീണ്ടും ഒന്നിക്കുന്നു. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ഈ പുതിയ ചിത്രത്തിന്റെ പൂജ ഇന്ന് ചെന്നൈയിൽ വെച്ച് നടന്നു.

‘കെജിഎഫ്’, ‘കാന്താര’, ‘സലാർ’ തുടങ്ങിയ ഇന്ത്യൻ സിനിമയിലെ വമ്പൻ ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച പ്രമുഖ നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. സൂര്യയും ഹോംബാലെ ഫിലിംസും ആദ്യമായി കൈകോർക്കുന്ന ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്. രജനികാന്ത് ചിത്രം ‘വേട്ടയ്യന്’ ശേഷം ടി ജെ ജ്ഞാനവേൽ ഒരുക്കുന്ന ഈ ചിത്രം തികച്ചും റിയലിസ്റ്റിക്കും ഒപ്പം കൊമേർഷ്യൽ ഘടകങ്ങൾ നിറഞ്ഞതുമായ ഒരു മാസ്സ് ഡ്രാമ ആയിരിക്കുമെന്നാണ് സൂചന.

സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ‘കറുപ്പിന്’ ശേഷം യുവ മ്യൂസിക് സെൻസേഷൻ സായ് അഭ്യങ്കർ വീണ്ടും സൂര്യ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു എന്നതും ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. കയാദു ലോഹർ നായികയാകുന്ന ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് കതിർ ആണ്. പൂജ ചടങ്ങുകൾ പൂർത്തിയായതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കും.

cp-webdesk

null