Cinemapranthan

പ്രേമലുവിന് ശേഷം സംഗീത് പ്രതാപും മമിതാ ബൈജുവും ഒന്നിക്കുന്ന ചിത്രത്തിന് തുടക്കം കുറിച്ചു: നിർമാണം ആഷിഖ് ഉസ്മാൻ, ക്ലാപ്പടിച്ച് ആന്റണി പെരുമ്പാവൂർ

മമിതാ ബൈജുവും സംഗീത് പ്രതാപും പുതിയ സിനിമ ആയി രംഗത്

സംഗീത് പ്രതാപും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന ആഷിക് ഉസ്മാൻ ചിത്രത്തിന്റെ സ്വിച്ച് ഓൺ എറണാകുളം പനമ്പള്ളി നഗറിൽ നടന്നു. മലയാളത്തിലെ ഹിറ്റ് സിനിമകളുടെ പ്രൊഡ്യൂസർ ആയ ആന്റണി പെരുമ്പാവൂർ ആണ് ചടങ്ങിൽ ക്ലാപ്‌ബോർഡ് അടിച്ചു തുടക്കം കുറിച്ചത്. തിരക്കഥാകൃത്തായ ഡിനോയ് പൗലോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മലയാളികൾക്ക് ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച ആഷിഖ് ഉസ്മാന്റെ   സ്വന്തം ബാനറായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 20-ാമത്തെ ചിത്രമാണിത്.അഖിൽ ജോർജ് ഛായാഗ്രഹണവും ചമൻ ചാക്കോ ചിത്രസംയോജനവും നിർവഹിക്കുന്ന സിനിമയുടെ സഹനിർമ്മാതാവ് അരുൺ ഡി. ജോസാണ്.  ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ എത്തിയ ഫസ്റ്റ് ലുക്ക് നേരത്തെ തന്നെ തരംഗമായിക്കഴിഞ്ഞു. പ്രേക്ഷകർക്ക് പ്രിയപ്പെട്ട മമിതയും സംഗീതും ആദ്യമായി ഒന്നിക്കുന്നു എന്ന വാർത്ത സിനിമയുടെ അനൗൺസ്‌മെന്റ് മുതൽ ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. 

cp-webdesk

null