Cinemapranthan

‘കീർത്തിചക്ര’, ‘ജില്ല’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് ആര്‍.ബി. ചൗധരി അന്തരിച്ചു; സിനിമാ ലോകം അനുശോചിച്ചു

ആർ.ബി. ചൗധരിയുടെ വിയോഗത്തിൽ സിനിമാലോകം അനുശോചനം രേഖപ്പെടുത്തി.

ആർ.ബി. ചൗധരിയുടെ വിയോഗത്തിൽ സിനിമാ ലോകം അനുശോചനം അറിയിച്ചു. സൂപ്പർതാരങ്ങളായ രജിനീകാന്ത്, കമൽ ഹാസൻ, മോഹൻലാൽ ഉൾപ്പെടെയുള്ളവർ ആർ.ബി. ചൗധരിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്ത്യൻ സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് മോഹൻലാൽ സാമൂഹികമാധ്യമങ്ങളിൽ രേഖപ്പെടുത്തി. 

Rajinikanth Felicitates Writer Kalaignanam

 ‘പ്രിയസുഹൃത്തും മികച്ച നിർമാതാവുമായ ആർ.ബി. ചൗധരിയുടെ വിയോഗവാർത്ത എന്നെ അതീവ ദുഃഖിതനാക്കുന്നു. അദ്ദേഹം നല്ല മനുഷ്യനായിരുന്നു നിരവധി സംവിധായകർക്ക് അവസരം നൽകി സിനിമാ ലോകത്തെ പുഷ്ടിപ്പെടുത്തി. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം ഞെട്ടലും ദുഃഖവുമുളവാക്കുന്നു. കുടുംബത്തിന് അഗാധമായ അനുശോചനം അറിയിക്കുന്നു, ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ’, രജനീകാന്ത് എക്‌സിൽ കുറിച്ചു. 

‘ദക്ഷിണേന്ത്യൻ സിനിമാ നിർമാതാക്കളിൽ പ്രമുഖനായിരുന്ന ആർ.ബി. ചൗധരിയുടെ നിര്യാണവാർത്ത ഞെട്ടലും ദുഃഖവും ഉളവാക്കുന്നു. സിനിമയിൽ നൂതനമായ കാര്യങ്ങൾ ചെയ്യാൻ മടിയില്ലാത്ത ധൈര്യശാലിയായിരുന്നു അദ്ദേഹം. പലരെയും സിനിമ രംഗത്തേക്ക് കൊണ്ടുവരികയും പലരുടെയും സിനിമ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കുകയും ചെയ്തയാൾ. കഴിവ് തെളിയിക്കാൻ ആഗ്രഹിക്കുന്ന യുവ പ്രതിഭകൾക്ക് ആശ്രയമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം താങ്ങാനാവാത്ത ദുഃഖമാണ്. സ്‌നേഹനിധിയായ പിതാവിനെ നഷ്ടപ്പെട്ട ദുഃഖത്തിൽ കഴിയുന്ന ജീവ, രമേഷ് എന്നിവർക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നു’, എന്നായിരുന്നു കമൽഹാസന്റെ വിയോഗക്കുറിപ്പ് . 

Mohanlal Viswanathan Nair

ജില്ലയിലും കീർത്തിചക്രയിലും ചൗധരിക്കൊപ്പം പ്രവർത്തിച്ച് മോഹൻലാൽ ഓർത്തെടുത്തു.  ‘ലെജൻഡറി നിർമാതാവ് ആർ.ബി. ചൗധരി സാറിന്റെ മരണത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. ഇന്ത്യൻ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട അധ്യായങ്ങൾ സമ്മാനിച്ച ഒരു പ്രതിഭയായിരുന്നു അദ്ദേഹം. കീർത്തിചക്ര, ജില്ല എന്നീ സിനിമകളിലൂടെ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. ആ ഓർമകൾ എന്നോടൊപ്പം എന്നുമുണ്ടാകും അദ്ദേഹം കഥകളിലും മനുഷ്യരിലും വിശ്വസിച്ചു. ആ വിശ്വാസം എണ്ണമറ്റ ജീവിതങ്ങളെയും കരിയറുകളെയും മാറ്റിമറിച്ചു. ഇന്ത്യൻ എന്റെ ഹൃദയം നിറഞ്ഞ അനുശോചനം. ഈ ദുഃഖത്തിൽ അവർക്ക് ശക്തി ലഭിക്കട്ടെ. ഓം ശാന്തി’, എന്ന് മോഹൻലാലിന്റെ പ്രതികരണം

cp-webdesk

null