Cinemapranthan

ലാഭത്തിൽ കണ്ണുവെച്ച് അല്ലു അർജുൻ: സിനിമയല്ല, ഇതൊരു വമ്പൻ ബിസിനസ് മോഡൽ!

സിനിമയുടെ ലാഭത്തിൽ നിന്നും 30 ശതമാനം വിഹിതം കൈപ്പറ്റുന്ന അല്ലു അർജുന്റെ ബിസിനസ് തന്ത്രം ഇൻഡസ്ട്രിയിൽ ചർച്ചയാകുന്നു.

ഇന്ത്യൻ സിനിമയിലെ ബോക്സ് ഓഫീസ് ചക്രവർത്തിയായി അല്ലു അർജുൻ മാറുമ്പോൾ, അദ്ദേഹത്തിന്റെ വരുമാന രീതി സിനിമാ ലോകത്ത് പുതിയൊരു ബിസിനസ് മാതൃകയായി മാറുകയാണ്. 2020-ന് ശേഷമുള്ള വെറും മൂന്ന് ചിത്രങ്ങളിലൂടെ 2,361.55 കോടി രൂപയാണ് താരം ആഗോളതലത്തിൽ സമാഹരിച്ചത്. ഇതിൽ പുഷ്പ ഫ്രാഞ്ചൈസി മാത്രം 2,079.23 കോടി നേടി റെക്കോർഡിട്ടു. ഭീമമായ തുക മുൻകൂറായി പ്രതിഫലം വാങ്ങുന്ന പതിവ് രീതിക്ക് പകരം, സിനിമയുടെ ലാഭവിഹിതം പങ്കിടുന്ന തന്ത്രമാണ് അല്ലു അർജുൻ ഇപ്പോൾ സ്വീകരിക്കുന്നത്.

പ്രമുഖ നിർമ്മാതാവ് ജി. ധനഞ്ജയൻ വെളിപ്പെടുത്തിയതനുസരിച്ച്, സിനിമ നേടുന്ന ഓരോ രൂപ ലാഭത്തിൽ നിന്നും 30 പൈസ എന്ന കണക്കിലാണ് അല്ലു കരാർ ഒപ്പിടുന്നത്. അതായത്, ഒരു ചിത്രം 1,000 കോടി ലാഭമുണ്ടാക്കിയാൽ 300 കോടി രൂപ താരത്തിന് ലഭിക്കും. ലാഭം കുറഞ്ഞാൽ അതിനനുസരിച്ചുള്ള തുക മാത്രമേ അദ്ദേഹം സ്വീകരിക്കുകയുള്ളൂ. ഈ ’30 പൈസ’ ഫോർമുല വഴി പുഷ്പ ഫ്രാഞ്ചൈസിയിൽ നിന്ന് മാത്രം താരം ഏകദേശം 623.76 കോടി രൂപ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിർമ്മാതാക്കളുടെ സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന മികച്ചൊരു മാതൃകയാണിത്. സിനിമയുടെ തുടക്കത്തിൽ വലിയ തുക നായകന് നൽകേണ്ടതില്ലാത്തതിനാൽ ബജറ്റ് നിയന്ത്രിക്കാനും നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമാക്കാനും സാധിക്കുന്നു. സിനിമ പരാജയപ്പെട്ടാൽ നിർമ്മാതാവിനുണ്ടാകുന്ന ആഘാതം കുറയ്ക്കാനും ഈ രീതി സഹായിക്കുന്നു. ഷാരൂഖ് ഖാനെപ്പോലുള്ള സൂപ്പർ താരങ്ങളും പഠാൻ, ജവാൻ തുടങ്ങിയ ചിത്രങ്ങളിൽ സമാനമായ ലാഭവിഹിത രീതിയാണ് പരീക്ഷിച്ചത്.

cp-webdesk

null