Cinemapranthan

അതിജീവനത്തിന്റെ കരുത്തുമായി കണ്ണൻ സാഗർ; മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കും നന്ദി പറഞ്ഞ് താരം

ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നടൻ കണ്ണൻ സാഗർ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കും ചികിത്സിച്ച ഡോക്ടർമാർക്കും വികാരാധീനനായി നന്ദി അറിയിക്കുന്നു

മിമിക്രി കലാകാരനും നടനുമായ കണ്ണൻ സാഗർ ഗുരുതരമായ ആരോഗ്യപ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ വാർത്ത അതീവ ആദരവോടെയും സന്തോഷത്തോടെയുമാണ് കലാകേരളം സ്വീകരിക്കുന്നത്. ഹൃദയത്തിലെ തടസ്സങ്ങളെത്തുടർന്ന് അടിയന്തര ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം, തന്റെ അതിജീവനത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊണ്ട് പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ചികിത്സാച്ചിലവുകൾ താങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി താരം നേരത്തെ രംഗത്തെത്തിയിരുന്നു.

ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ശേഷം ആലുവ രാജഗിരി ആശുപത്രിയിലെ മെഡിക്കൽ സംഘത്തിന് അദ്ദേഹം പ്രത്യേക കൃതജ്ഞത അറിയിച്ചു. തനിക്ക് പുതുജീവൻ നൽകിയ ഡോക്ടർമാരെയും നഴ്സുമാരെയും “ദൈവതുല്യരും മാലാഖമാരും” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ശസ്ത്രക്രിയയുടെ ഭയത്തിൽ തളർന്നുപോയ നിമിഷങ്ങളിൽ തനിക്ക് ആത്മവിശ്വാസം നൽകിയതും, തന്റെ സിനിമകളെക്കുറിച്ച് സംസാരിച്ച് വേദനകൾ മറപ്പിച്ചു കൂടെ നിന്നതും ഈ ആരോഗ്യപ്രവർത്തകരാണെന്ന് അദ്ദേഹം സ്നേഹപൂർവ്വം സ്മരിക്കുന്നു.

കണ്ണൻ സാഗർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ നൽകുന്നു:

“ആലുവ ചുണങ്ങൻവേലിയിലുള്ള ‘രാജഗിരി ഹോസ്പിറ്റലിലെ’ കാർഡിയോളജി തോറാസിസിക് സർജറി ഔട്ട്‌ പേഷ്യന്റ് ഡിപ്പാർട്മെന്റ് ടീമാണ് ജീവിതം നീട്ടിതരാൻ പ്രയത്നിച്ച ദൈവതുല്യരായ ഡോക്ടേഴ്‌സും ചില മാലാഖമാരുമാണ് ചിത്രത്തിൽ. ഇത്രയും വലിയ ഒരു ഓപ്പറേഷൻന്റെ ഞെട്ടലിൽ ഞാൻ ആകെ തളർന്നപ്പോൾ ആത്മവിശ്വാസവും ധൈര്യവും നൽകി സർജറി വിജയകരമായി പൂർത്തിയാക്കി ഞാൻ ഡിസ്ചാർജ് ആയി പോകുന്ന ദിവസം എല്ലാവരും അടുത്തെത്തി എനിക്ക് വേണ്ട മുന്നോട്ടുള്ള ചികിത്സാ നിർദ്ദേശങ്ങൾ നൽകി. ഇടക്ക് ചെക്കപ്പിനായി എത്തണമെന്നും അറിയിച്ചു. വേദനയുടെ ആ വലിയലോകത്തു ഞാൻ മുറിവുകളിലെ ഈർഷതനിറഞ്ഞ വലിച്ചിലുകൾക്കിടയിൽ അമരുമ്പോഴും നേരമെന്നോ സമയമെന്നോ നോക്കാതെ ഓടി അരികിലെത്തും തമാശക്കാർക്ക് ഇത്രവേദനയെന്തിനാ ഞങ്ങളൊക്കെയില്ലേ ഇവിടെ എന്നുപറഞ്ഞു ഈ ഡിപ്പാർട്ടുമെന്റിലെ ഓരോരുത്തരും നമുക്കായി അത്ര സംരക്ഷണമാണ് നൽകുന്നത്.

ആട് 3യും, വാഴ 2 എന്ന സിനിമയും ഡോക്ടർസ് ഉൾപ്പെടെ മിക്ക സ്റ്റാഫുകളും കാണുകയും അഭിനന്ദനങ്ങളും തുടരെ നല്ലവേഷങ്ങൾ കിട്ടട്ടെയെന്നു ആശംസിച്ചു. എന്റെ വേദനകൾ ഒരു പരിധിവരെ മറന്നതും ഈ അഭിനന്ദനങ്ങളിൽ ആയിരുന്നു, സത്യത്തിൽ ചിത്രം എനിക്ക് ഇപ്പോഴും കാണാൻ കഴിഞ്ഞിട്ടില്ല. Dr.K.K Pradeep MS(Gen. Surgery), MCh(CVTS) senior Consultant Department of CVTS, Junior : Dr. Akshay naraanan physician Assistant : Mo, Amjad and Mellisa Anaesthesia : Dr. Roshy and Dr.Dibin Redwa piciotherapist: Dr.Merin Hcwd Nu: Yemiya. K.B Unit manage : Reijo Deltin staff Nursels 4FT2, Raimol jose jesilin Mathew sona sanny jasmin kurian Rosmi shaju Divya K.Mathew soumya Binoy

മറ്റ് സ്റ്റാഫുകൾക്കും, ഇടക്ക് അന്വേഷണം നടത്തി ഓടിവരുകയും രക്തം തന്നു സഹായിക്കാൻ സഹകരിക്കാൻ രക്തദാധാക്കളെ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന സോദരൻ സാജു കൊടിയൻ, ആശുപത്രിയിൽ ചെന്ന നാളുമുതൽ സഹായിക്കാനും കൂടെ ഒരു ചേട്ടനെപോലെ ഓടിനടന്നു സമയമുള്ളപ്പോൾ വേണ്ട നിർദ്ദേശങ്ങളും നൽകിയ ഗുരുതുല്യൻ പ്രിയ K. S. പ്രസാദ് ചേട്ടൻ, സാമ്പത്തിക സഹായങ്ങളിലൂടെയും ഇടതടവില്ലാതെ അസുഖവിവരങ്ങൾ തിരക്കികൊണ്ടിരുന്ന പ്രിയ സഹപ്രവർത്തകർ സുഹൃത്തുക്കൾ.

രാജഗിരി ആശുപത്രിയിലെ മാനേജ് മെന്റിനും CVTS ഡിപ്പാർട്ടുമെന്റിനോടും എന്റെ സാമ്പത്തിക ഭദ്രതയും നിസംഘതയും കേട്ടറിഞ്ഞു സഹായിക്കാൻ മനസുകാട്ടിയ പ്രിയ സോദരൻ രമേഷ് പിഷാരടിക്കും MAA സംഘടനാ പ്രവർത്തകർക്കും അതിലൊക്കെ ഉപരി അങ്ങ്ഓസ്ട്രേലിയ എന്ന രാജ്യത്തിരുന്നു മമ്മൂക്കാ ഫൗണ്ടേഷൻ ചുക്കാൻ പിടിച്ച് സമയാസമയം കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയും പേടിക്കണ്ടാ കൂടെയുണ്ട് എന്നു ധൈര്യവും നൽകികൊണ്ടിരുന്ന റോബർട്ട്‌ ജിൻസ് (PRO Mammookka ഫൗണ്ടേഷൻ) അവറുകൾക്കും, എന്റെ ദൈവതുല്യനായ മഹാനടൻ മമ്മൂക്കായിക്കും ഒരായിരം നന്ദി.”

cp-webdesk

null