Cinemapranthan

അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം 120 കോടി : റിലീസിന് മുൻപ് റെക്കോർഡിട്ട് ധുരന്ധർ 2

Dhurandhar 2 Collected 120Cr in Pre-Booking!!

ബോളിവുഡ് സിനിമാ പ്രേമികൾ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രൺവീർ സിംഗ് നായകനാകുന്ന ‘ധുരന്ധർ 2.’ ബോക്സ് ഓഫീസിൽ റെക്കോർഡ് വിജയം സ്വന്തമാക്കിയ ആദ്യ ഭാഗത്തിന്റെ ചരിത്രം ധുരന്ധർ 2 ഉം ആവർത്തുക്കുമെന്ന സൂചനയാണ് ചിത്രത്തിന്റെ അഡ്വാൻഡ് ബുക്കിങ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലീസിനെത്തും മുൻപ് തന്നെ കോടികളാണ് ചിത്രം വാരിക്കൂട്ടുന്നത്.

Dhurandhar 2: Die-Hard Ranveer Singh ...

അഡ്വാൻസ് ബുക്കിങ്ങിലൂ‍ടെ 100 കോടി കളക്ഷൻ പിന്നിട്ട് ആദിത്യ ധർ- രൺവീർ സിങ് ചിത്രം ധുരന്ധർ 2: ദ റിവഞ്ച്. ആഗോളതലത്തിൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ബുക്കിംഗ് ഇതിനകം തന്നെ 120 കോടി രൂപ പിന്നിട്ടിരിക്കുകയാണ്. മാർച്ച് 19-ന് റിലീസ് ചെയ്യാനിരിക്കുന്ന ഈ ചിത്രം, പ്രീ-സെയിൽസ് കണക്കുകളിൽ എല്ലാ മുൻകാല റെക്കോർഡുകളെയും തകർത്തിരിക്കുകയാണ്.

Dhurandhar 2' Teaser Likely To Be Attached With 'Border 2'; Aditya Dhar  Reiterates March Release Date and Clash With Yash's 'Toxic'

ചിത്രത്തിന്റെ ആദ്യ ഭാഗം 1300 കോടി രൂപയാണ് ആഗോളതലത്തിൽ സമ്പാദിച്ചത്. രണ്ടാം ഭാഗം 2000 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിടുമെന്നും, പത്ത് വർഷത്തോളമായി ‘ദംഗൽ’ കൈവശം വച്ചിരിക്കുന്ന ഒന്നാം സ്ഥാനം തകർക്കുമെന്നുമാണ് സിനിമാ ലോകത്തെ പ്രതീക്ഷകൾ. ബാഹുബലി’ക്ക് ശേഷം ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ തരംഗമായി ഈ ചിത്രം മാറിക്കഴിഞ്ഞു. അവസാന നിമിഷത്തെ സ്പോട്ട് ബുക്കിംഗ് കൂടി പരിഗണിക്കുമ്പോൾ ധുരന്ധർ 2-ന്റെ ബോക്സ് ഓഫീസ് കണക്കുകൾ ഇനിയും കൂടും.

cp-webdesk

null