Cinemapranthan

‘എന്നിൽ വിശ്വസിച്ചതിന് നന്ദി..’ ജൂഡ് ആന്റണിക്കും കുടുംബത്തിനും കത്തെഴുതി വിസ്മയ മോഹൻലാൽ

thudakkam movie update

മലയാള സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റ ചിത്രമായ ‘തുടക്ക’ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് പിന്നാലെ, സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിനോടും കുടുംബത്തോടുമുള്ള തന്റെ കടപ്പാട് അറിയിച്ച് വിസ്മയ മോഹന്‍ലാല്‍. ‘പ്രിയപ്പെട്ട ജൂഡ് ചേട്ടാ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള വിസ്മയയുടെ വൈകാരികമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

Vismaya Mohanlal To Make Her Acting Debut in Jude Anthany Joseph's  'Thudakkam'

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് വിസ്മയ അഭിനയരംഗത്തേക്ക് എത്തുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആന്റണിയുടെ മകന്‍ ആശിഷ് ആന്റണിയും പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂര്‍ത്തിയായത്. ചിത്രം 2026 ഓണത്തിന് തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

ജൂഡിന്റെ ഭാര്യ ഡയാനയാണ് വിസ്മയ അയച്ച പോസ്റ്റ് കാര്‍ഡിന്റെയും ഗിഫ്റ്റ് ഹാംപറിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ചത്. ‘മായയുടെ ഈ സ്‌നേഹം ഞങ്ങള്‍ക്ക് ഒരുപാട് വലുതാണ്. മായയ്ക്കും സുചിത്ര ചേച്ചിക്കും വേണ്ടി കോസ്റ്റ്യൂം ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. മായ ഞങ്ങള്‍ക്ക് ഒരു അനിയത്തിയെപ്പോലെയാണ്,’ ഡയാന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

cp-webdesk

null