ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലെ മഞ്ഞുമൂടിയ മലനിരകളിൽ നിന്ന് മനസ്സ് നുറുങ്ങിപ്പോകുന്ന ഒരു ഹൃദയഭേദക വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ മനസ് വേദനിപ്പിക്കുന്നത്
ജനുവരി 23-ന് 19 വയസ്സുള്ള വികാസ് റാണയും 13 വയസ്സുള്ള പിയൂഷ് എന്ന കുട്ടിയും ഭർമാണി മാതാ ക്ഷേത്രത്തിലേക്ക് തീർത്ഥയാത്രയായി പുറപ്പെട്ടു.
ബന്ധുക്കൾ കൂടിയായ ഈ കുട്ടികളുടെ യാത്ര അവരുടെ അവസാന യാത്ര ആണെന്ന് അവർ അറിഞ്ഞിരുന്നില്ല.

യാത്രക്കിടെ അപ്രതീക്ഷിതമായി കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചു. അതിനൊപ്പം കഠിനമായ തണുത്ത കാറ്റ് ഇവരുടെ കാഴ്ച മറച്ചു. ഇതോടെ ഇവർക്ക് വഴി തെറ്റുകയായിരുന്നു.
കനത്ത മഞ്ഞു വീഴ്ചയിൽ വഴി തെറ്റി അവർ മലനിരകളിൽ കുടുങ്ങിപ്പോയി.
അപ്രതീക്ഷിതമായി എത്തിയ
പ്രതികൂലമായ കാലാവസ്ഥയും കടുത്ത തണുപ്പും അവരെ അതിജീവിക്കാൻ അനുവദിച്ചില്ല.
ദുഃഖകരമായ വാർത്ത എന്തെന്നാൽ ചെറു പ്രായത്തിൽ തന്നെ ഇവരുടെ ജീവൻ ആ മല നിരകളിൽ പൊലിയുകയായിരുന്നു.
ഈ ദാരുണ സംഭവത്തിൽ ഏറ്റവും ഹൃദയസ്പർശിയായത് അവർക്കൊപ്പം ഉണ്ടായിരുന്ന അവരുടെ വളർത്തുനായയുടെ കഥയാണ്.
ഈ കുട്ടികൾക്ക് ഒപ്പം അവരുടെ വളർത്തു നായയും യാത്രക്ക് ഒപ്പം ഉണ്ടായിരുന്നു.
തന്റെ യജമാനന്മാരുടെ ജീവൻ മഞ്ഞിൽ പൊലിഞ്ഞത് അറിയാതെ 4 ദിവസത്തോളം ആണ് അവരുടെ മൃതദേഹത്തിന് ആ നായ കാവൽ നിന്നത്.
മൈനസ് ഡിഗ്രി താപനിലയും ആഴമുള്ള മഞ്ഞും നിറഞ്ഞ സാഹചര്യത്തിലും, ആ വിശ്വസ്തനായ നായ നാല് ദിവസത്തോളം തന്റെ യജമാനന്മാരുടെ മൃതദേഹങ്ങൾക്ക് സമീപം കാവൽ ഇരുന്നു.
ഭക്ഷണമില്ലാതെ, സംരക്ഷണമില്ലാതെ, അത്യന്തം കഠിനമായ തണുപ്പിലും തന്റെ യജമാനന്മാരെ വിട്ട് പോകാൻ ആ നായ തയ്യാറായില്ല.
തിരച്ചിൽ സംഘങ്ങൾ മൃതദേഹങ്ങൾ കണ്ടെത്തുമ്പോൾ തന്റെ യജമാനന് ഒപ്പം നിൽക്കുകയായിരുന്നു ആ വളർത്തു നായ.
നായയുടെ ഈ അചഞ്ചലമായ സ്നേഹവും വിശ്വസ്തതയും രക്ഷാപ്രവർത്തകരെയും നാട്ടുകാരെയും ആഴത്തിൽ സ്പർശിച്ചു.
പിന്നീട് നായയെ സുരക്ഷിതമായി രക്ഷപ്പെടുത്തി കുടുംബാംഗങ്ങൾക്ക് കൈമാറി.
മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധം എത്ര ആഴമുള്ളതും നിസ്വാർത്ഥവുമാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം
കടപ്പാട് പോസ്റ്റ്






