Cinemapranthan

മലയാള സിനിമയിലെ ഇംഗ്ലീഷ് വില്ലൻ‍

ചെറുമസിലും സായിപ്പിൻ്റെ ഇംഗ്ലീഷുമായി മലയാള നായകന്മാരെ വിറപ്പിച്ച ഗവിന്‍ പക്കാർഡ്‌.ആ ബ്രിട്ടീഷ് / ഐറിഷ് നടൻ‍, 2012 മെയ് 18 ന് ഓർമ്മയായ്.’ആനവാൽ മോതിരം’, ‘ആയുഷ്കാലം’, ‘സീസൺ’, ‘ആര്യൻ’, ‘ജാക്ക്പോട്ട്’, ‘ബോക്സർ’ എന്നീ ചിത്രങ്ങളിലൂടെ മലയാളചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനാണിദ്ദേഹം. വില്ലൻ വേഷങ്ങളിലാണ് അഭിനയിച്ചിരുന്നത്…

ഗാവിൻ ജനിച്ചത് (1964 ജൂൺ 9-ന്) ബോംബെയിലാണ്.
ഒരു ബോഡി ബിൽഡർ ആയിരുന്ന ഗാവിൻ, 1989-ൽ ‘ലാക’ എന്ന സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. വില്ലൻ വേഷങ്ങളിലൂടെയാണ് ഗാവിൻ ശ്രദ്ധേയനായത്. ‘മൊഹ്റ’, ‘താടിപാർ’, ‘സഡക്’, ‘ജൽവ’, ‘ചമത്കാർ’, ‘ബടേമിയാൻ ചോട്ടേമിയാൻ’, ‘ഗദ്ദാർ’, ‘കരൺ അർജുൻ’, ‘ഭീഷ്മ’ എന്നീ ബോളിവുഡ് സിനിമകളിലും അഭിനയിച്ചു.
ചുരുക്കം വിദേശനടന്മാർ മാത്രമുള്ള ഇന്ത്യൻ ചലച്ചിത്രലോകത്ത് ഗാവിന്റെ സാന്നിധ്യം ഏറെ ശ്രദ്ധ നേടിയിരുന്നു.


പത്മരാജൻ്റെ ‘സീസണി’ലെ ‘ഫാബിയൻ’ എന്ന വില്ലൻ കഥാപാത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിൽ ശ്രദ്ധേയനാകുന്നത്. ‘ആനവാൽ മോതിര’ത്തിലെ ‘ആൽബർട്ടോ ഫെനിൻ’ എന്ന കള്ളക്കടത്തുകാരനും ‘ആയുഷ്കാല’ത്തിലെ ‘ബെഞ്ചമിൻ ബ്രൂണോ’ എന്ന എന്ന കൂലി കൊലയാളി ഭീകരനും ‘ആര്യനി’ലെ ‘ദാദ’യും ‘ബോക്സറി’ലെ ‘ബോക്സിങ് താര’വും മലയാളികളുടെ ഓർമയിൽ നിൽക്കുന്ന കഥാപാത്രങ്ങളാണ്.


സഞ്ജയ്ദത്ത്, സുനിൽ ഷെട്ടി എന്നീ ബോളിവുഡ് സൂപ്പർതാരങ്ങളുടെ ആദ്യകാല ഫിറ്റ്നസ് ട്രെയിനറായിരുന്നു. 2001-ൽ പുറത്തിറങ്ങിയ ‘യെ ഹെ’ ആണ് അവസാനചിത്രം.മികച്ച ബോഡി ബിൽഡർക്കുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രി യിലായിരുന്നു ഗാവിൻ്റെ (50-ാം വയസിൽ) അന്ത്യം.

cp-webdesk

null