Cinemapranthan

വെറും 45 മിനിറ്റില്‍ ഒരു ക്ലാസിക് സിനിമാനുഭവം; അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘ബാക്‌സ്റ്റേജ്’ തീർച്ചയായും കാണണം നിങ്ങൾ

പ്രാന്തന് ഇന്നൊരു സിനിമ കണ്ടു.. അതും ഫ്രീ ആയിട്ട്.. ഏതാണന്നല്ലേ
“yuva sapno ka safar” എന്ന അന്തോളജി മൂവിയിലെ അഞ്ജലി മേനോൻ സംവിധാനം ചെയ്ത മനോഹരമായൊരു ഹ്രസ്വചിത്രമാണ് backstage
വെറും 45 മിനിറ്റില്‍ ഒരു ക്ലാസിക് സിനിമാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. പദ്‌മപ്രിയയും റിമ കല്ലിങ്കലുമാണ് ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളായി എത്തുന്നത്.

കാലക്രമേണ എന്തെല്ലാമോ കാരണങ്ങളാൽ വിള്ളലുകളായി മാറിയ ഒരു സൗഹൃദത്തിന്റെ വളരെ തീവ്രവും ആഴമേറിയതും മനോഹരവുമായ ഒരു ചിത്രീകരണം, ഒരു കാലത്ത് ഉറ്റ സുഹൃത്തുക്കൾ ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ കണ്ടുമുട്ടുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ 45 മിനിറ്റ് മാത്രം ദൈർഘ്യമുല്ല Back Stage ന്റെ ഉള്ളടക്കം

മനുഷ്യ ബന്ധങ്ങളെ എത്ര മനോഹരമായാണ് അഞ്ജലി മേനോൻ എഴുതി ചേർത്തിരിക്കുന്നത്.. പദ്‌മപ്രിയയും റിമയും ഇമോഷൻസിനെ ഉൾക്കൊണ്ടുകൊണ്ട് എന്ത് മനോഹരമായാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അഞ്ജലി മേനോൻന്റെ അഭിനേതാക്കളുടെ തിരഞ്ഞെടുപ്പ് അക്ഷരാർത്ഥത്തിൽ കയ്യടി അർഹിക്കുന്നുണ്ട് കാരണം ഈ കഥ കൈകാര്യം ചെയ്യുന്ന കാതലായ കാര്യത്തിൽ വളരെ പ്രാവീണ്യമുള്ള രണ്ട് അഭിനേതാക്കളെയാണ് അഞ്ജലിക്ക് ലഭിച്ചത്… അവരുടെ ലുക്കിൽ നിന്ന്, അവർ വസ്ത്രധാരണത്തിൽ എങ്ങനെ പെരുമാറുന്നു, അവർ ശരിക്കും തകർന്നിരിക്കുമ്പോൾ പോലും അവർ കാണിക്കുന്ന വൈകാരിക സംയമനം പദ്മപ്രിയയും റിമ കല്ലിങ്കലും വളരെ മനോഹരമായി അവതരിപ്പിച്ചു.

ചിത്രത്തിലെ സംഭാഷണങ്ങളും, കഥാപാത്രങ്ങളുടെ കാഴ്ചപ്പാടുകളും, അവരുടെ വൈകാരികതയും ശക്തി നിറഞ്ഞ പ്രകടനങ്ങൾ,, ഒപ്പം തന്നെ ക്യാമറ വേകും മ്യൂസിക് ഡിപ്പാർട്ട്മെന്റുമെല്ലാം ഈ ചിത്രത്തിന് കൂടുതൽ ഭംഗി നൽകുന്നുണ്ട്.

“യുവ സപ്നോ കാ സഫർ” എന്ന എന്ന അന്തോളജി മൂവിയിലെ ഏറ്റവും മനോഹര സിനിമയും ഇത് തന്നെ ആണെന്നാണ് പ്രാന്തന്റെ അഭിപ്രായം

ഈ സിനിമയെ പറ്റി കൂടുതൽ പറയുന്നില്ല …ഇനി മൂവി എവിടെ available ആണെന്ന് പറയാം ,
waves app ott യില് മൂവി ഉണ്ട് അപ്പോ എല്ലാവരും കാണണം… കണ്ടിട്ട് അഭിപ്രായങ്ങൾ കൂടി അറിയിക്കൂ …ഒന്നുറപ്പ് തരാം കണ്ടാൽ നിങ്ങൾക്ക് ഇഷ്ടപെടാതിരിക്കില്ല

cp-webdesk

null