Cinemapranthan

പൊട്ടു വെള്ളരിയും തണ്ണിമത്തനും

വേനൽക്കാലമാണ് അതുകൊണ്ടുതന്നെ നല്ല ചൂടും കൂടി. ഈയൊരു താപനില കൂടിയ അന്തരീക്ഷത്തിൽ പുറത്തു പോകുന്നതൊക്കെ വളരെ കഷ്ടം പിടിച്ച കാര്യം തന്നെയാണ്.

വിയർക്കുകയും ക്ഷീണിക്കുകയും ചെയ്യും .ഈ ഒരുകാലത്ത് പുറത്തിറങ്ങുന്നത് തന്നെ വളരെ ബുദ്ധിമുട്ട് തന്നെയാണ് .ഇതിനിടയിൽ ചെറിയൊരു ആശ്വാസം എന്ന പോലെയാണ് റോഡിൽ വഴിവക്കത്ത് ഒക്കെ ചിലർ ജ്യൂസ് വിൽക്കുന്നത്. വെള്ള ബക്കത്തിൽ കുടക്കീഴിൽ കച്ചവടക്കാർ ഇരിക്കുമ്പോൾ ആരായാലും ഒന്ന് അങ്ങോട്ട് നോക്കും.ആ വലിയ ബക്കറ്റിലെ കളർ ആയിട്ടുള്ള തണുത്ത ജ്യൂസ് കണ്ടാൽ നമ്മുടെ ശരീരം ഒന്ന് അങ്ങോട്ട് വലിക്കും. ബക്കറ്റിലെ തണ്ണിമത്തനും പൊട്ടുവെള്ളരിക്കയും മുന്തിരിയും നമ്മുടെ മനസ്സിനെ ശരീരത്തെ കുളിര് കൊള്ളിക്കുന്നതാണ് .

ചെറിയ നിരക്കിൽ ആണ് അവ വിൽക്കപ്പെടുന്നത്. 20 മുതൽ 40 വരെയാണ് ഓരോന്നിന്റെ വില വരുന്നത് .ചൂടയേറിയ ശരീരത്തിലേക്ക് ആ ഒരു ഗ്ലാസ് തണ്ണിമത്തൻ അല്ലെങ്കിൽ മറ്റേതെങ്കിലും ജ്യൂസ് കുടിക്കുമ്പോൾ ആകെ ഒരു തണുപ്പ് തന്നെയായിരിക്കും.


ശരീരം തണുപ്പിക്കുന്നതിനൊപ്പം ക്ഷീണവും ദാഹവും മാറ്റാൻ ഉപകരിക്കുന്ന പോഷക സമ്പന്നമായ ഒന്നാണ് പൊട്ടു വെള്ളരി. തണ്ണിമത്തനിൽ ഉള്ളതിനേക്കാൾ കൂടുതൽ നാരുകൾ പൊട്ടു വെള്ളരിയില് അടങ്ങിയിട്ടുണ്ട്. ബീറ്റാ കരോട്ടിൻ ആസിഡ് പൊട്ടാസ്യം വൈറ്റമിൻ സി ഇവയൊക്കെ പൊട്ടു വെള്ളരിയിൽ ഉണ്ട്.

കൂടാതെ ഇവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചൂടുകുരു അകറ്റാനും സഹായിക്കുന്നതാണ്. വേനൽക്കാലത്ത് ഉയരുന്ന ശരീരോഷ്മാവിനെ നിയന്ത്രിച്ച് നല്ല തണുപ്പ് നൽകാൻ ഈ പൊട്ടു വെള്ളരി ജ്യൂസിന് സാധിക്കും.


തണ്ണിമത്തൻ വേനൽക്കാലത്ത് ശരീരത്തിന് ഉണ്ടാക്കുന്ന ജലനഷ്ടം കുറക്കാനും ശാരീരിക അസ്വസ്ഥകൾ കുറക്കാനും ഏറെ ഫലപ്രദമാണ്. 92% വെള്ളവും 8% പഞ്ചസാരയും ആണ് തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്നത്.

തണ്ണിമത്തനിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട് .കൂടാതെ തണ്ണിമത്തനിലെ ജലാംശം ചർമ്മത്തെ മൃദുലവും ശക്തവും ആക്കുന്നതാണ്. ചർമ്മത്തിന്റെ ആരോഗ്യത്തിനും ഇവ ഉപയോഗപ്രദമാണ്. ചർമ്മത്തിന് പ്രായം തോന്നുന്നത് കുറയ്ക്കാനും ഇവ സഹായിക്കുന്നതാണ് .ശരീരഭാരം കുറയ്ക്കാം, പേശി വേദന തടയും ,നല്ല കാഴ്ചശക്തിക്കും ഇവയ്ക്കെല്ലാം തണ്ണിമത്തൻ ഉപകാരപ്പെടും

cp-webdesk

null