കൊതുകില്ലാത്ത സ്ഥലങ്ങൾ ഉണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? കൊതുകുകടി എന്നത് വളരെ അലോസരമായ ഒരു കാര്യം തന്നെയാണ്. കടിക്കുമ്പോൾ തന്നെ ഒരു ആഞ്ഞടി അല്ലേ മിക്കവരും കൊടുക്കുക.

കൊതുകുകൾ കാരണം പല അസുഖങ്ങളുമാണ് നമ്മളെ പിടികൂടുക ,പക്ഷെ ഇവ കൂടുതൽ പെറ്റു പെരുകാൻ ഒരു കാരണം നമ്മൾ മനുഷ്യർ തന്നെയാണ് എന്നത് ഒരു സത്യമാണ് .കൊതുകിനെ ഇല്ലാതാക്കാൻ നമ്മൾ പല വിദ്യകളും പയറ്റുകയും ചെയ്യും.
കൊതുകുകൾ ഇല്ലാതിരുന്നെങ്കിലോ എന്ന് നമ്മൾ മിക്കവരും മിക്കപ്പോഴും അല്ലെങ്കിൽ ഒരു തവണയെങ്കിലും ചിന്തിച്ചു കാണുമല്ലോ ..അല്ലേ ?കൊതുകുകൾ ഇല്ലാത്ത രണ്ടേ രണ്ട് സ്ഥലങ്ങൾ മാത്രമേ ഈ ഭൂമിയിലുള്ളൂ. അമേരിക്കൻ മോസ്കിറ്റോ കണ്ട്രോൾ അസോസിയേഷൻ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്.

രണ്ട് സ്ഥലങ്ങളിൽ ഒന്ന് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട രാജ്യങ്ങളിൽ ഒന്നായ ഐസ് ലാൻഡ് ആണ്. ക്രമരഹിതമായ താപനില വ്യതിയാനം കാരണം കൊതുകുകൾക്ക് ഇവിടെ ജീവിക്കാൻ കഴിയില്ല എന്നതാണ് ഇവിടെ കൊതുകില്ലാത്തതിന് പ്രധാന കാരണം .കൊതുക് മുട്ട വിരിയാൻ സ്ഥിരമായ താപനില ആവശ്യമാണ് .
രണ്ടാമത്തെ അൻ്റാർട്ടിക്ക ആണ്.തണുത്ത താപനിലയും വെള്ളം കെട്ടി നിൽക്കാൻ സ്ഥലമില്ലാത്തതും ആണ് ഇവിടെ കൊതുകില്ലാത്തതിന് കാരണം.








