ഒഡിഷ state’s Nuapada ജില്ലയിലെ സിംഗാജാർ ഗ്രാമത്തിലെ 95കാരിയായ സാബിത്രി മാജി, ഗ്രാമത്തിലെ കുട്ടികൾക്ക് സ്ഥിരമായ കായികമേഖല ലഭ്യമാക്കാൻ അഞ്ചു എക്കർ ഭൂമി ദാനം ചെയ്ത് മനോഹരമായ ഒരു ഉദാഹരണമായിരിക്കുകായാണ്..

നുവപുഡ ജില്ലാ ആസ്ഥാനത്ത് നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള സിംഗജാര് ഗ്രാമത്തിലെ കുഞ്ഞുങ്ങള്‍ക്ക് കായിക ഇനങ്ങളോട് അടങ്ങാത്ത അഭിനിവേശമാണ്. എന്നാല്‍ ഇവിടെ ഒരു പൊതുകളിസ്ഥലമില്ല. എല്ലാ കൊല്ലവും സ്വകാര്യ കളിസ്ഥലം നവീകരിച്ചാണ് ഇവര്‍ പ്രശസ്തമായ അന്തര്‍ സംസ്ഥാന ബുധരാജ ക്രിക്കറ്റ് കപ്പ് സംഘടിപ്പിക്കുന്നത്. റായ്പൂര്‍, ബിലാസ്പൂര്‍, കട്ടക്ക്, ഭുവനേശ്വര്‍, തൊട്ടടുത്ത സംസ്ഥാനമായ ഝാര്‍ഖണ്ഡ് തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള സംസ്ഥാനാന്തര കളിക്കാരെ ഇവിടേക്ക് ക്ഷണിക്കാറുണ്ട്.
അന്‍പത് വര്‍ഷമായി ഇവിടെ അന്തര്‍സംസ്ഥാന ക്രിക്കറ്റ്, ഫുട്ബോള്‍, കബഡി തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. സ്വയം കായിക പ്രേമികളുടെ നാടായി അടയാളപ്പെടുത്തിയിട്ടുള്ള ഗ്രാമമാണ് സിന്ഗഝാര്.ഗ്രാമത്തിലെ കുട്ടികളുടെ ആശങ്കകള്‍ കേട്ടറിഞ്ഞ കായികപ്രേമി കൂടിയായ സാബിത്രി മാജി തന്റെ അഞ്ചേക്കര്‍ ഭൂമി കളിസ്ഥലം നിര്‍മ്മിക്കാനായി വിട്ട് നല്കാന് തീരുമാനിച്ചു. സംഭാവനയായി ലഭിച്ച ഈ ഭൂമിയില്‍ ഒരു സ്റ്റേഡിയം നിര്‍മ്മിക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്.

നമ്മുടെ നാട്ടിലെ കുഞ്ഞുങ്ങള്‍ കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നത് കാണുമ്പോള്‍ ഏറെ സന്തോഷം തോന്നാറുണ്ടെന്ന് സാബിത്രി മാജി പറയുന്നു. വിജയിക്കുമ്പോള്‍ അതിലേറെ സന്തോഷവും. താന്‍ നല്കിയ സ്ഥലത്ത് കളിച്ചും വ്യായാമം ചെയ്തും നമ്മുടെ കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കട്ടെയെന്നും ഈ മുത്തശി ആശംസിക്കുന്നു.നേരത്തെ ഇവര്‍ ഝാന്കര് ഗ്രാമത്തില്‍ പ്രാഥമിക വിദ്യാലയം, ഹൈസ്കൂള്‍, കോളജ്, ക്ഷേത്രം എന്നിവയ്ക്ക് വേണ്ടിയും ഭൂമി സമ്മാനിച്ചിരുന്നു.







