Cinemapranthan

ചായയും ടീയും

null

എന്തുകൊണ്ട് നമ്മൾ മലയാളികൾ ചായയേ ചായ എന്നും നമ്മുടെ തൊട്ടപ്പുറത്തുള്ള തമിഴ്നാട്ടുകാർ ടി എന്നും വിളിക്കുന്നത്?

ചായ എന്ന വാക്കിനും ടി എന്ന വാക്കിനും രണ്ടിനും വെവ്വേറെ ചരിത്രമുണ്ട്. ചൈനയിൽ നിന്നും കര വഴി തേയില വാങ്ങിയ രാജ്യങ്ങളെല്ലാം ചായയെ ചായ എന്നാണ് വിളിക്കുന്നത്. സിൽക്ക് റൂട്ട് വഴി തേയില വാങ്ങിയ രാജ്യങ്ങളായ കിഴക്കൻ യൂറോപ്പ് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ നോർത്ത് ആഫ്രിക്കൻ രാജ്യങ്ങൾ എല്ലാം ചായ അല്ലെങ്കിൽ ചായയോട് സാമ്യമുള്ള പേരാണ് ചായയെ വിളിക്കുന്നത് .

എന്നാൽ ചൈനയിൽ നിന്ന് കടൽ വഴി തേയില വാങ്ങിയ എല്ലാ രാജ്യക്കാരും വിളിക്കുന്നത് ടീ എന്നാണ് .ഇനി നമുക്ക് കേരളത്തിൽ വരാം നമ്മുടെ കേരളത്തിൽ ചായ എത്തിയത് എങ്ങനെ എന്നറിയാമോ? ചൈനയിലെ സിൽക്ക് റൂട്ട് വഴി പേർഷ്യയിൽ എത്തിയ തേയില്ല അറബികൾ വഴിയാണ് കേരളത്തിൽ എത്തിയത്.

നമ്മൾ മലയാളികൾ ചായ എന്നാണു വിളിക്കുന്നത്. ഇനി നമുക്ക് നമ്മുടെ തൊട്ടപ്പുറത്തുള്ള തമിഴ്നാടിനെ നോക്കാം ഇവർ തേയില വാങ്ങിയിരുന്നത് കടൽ വഴിയായിരുന്നു. സൗത്ത് ഈസ്റ്റ് രാജ്യങ്ങളായ ഇൻഡോനേഷ്യ മലേഷ്യ ഒക്കെ പണ്ട് മുതൽക്കേ തമിഴ് സ്വാധീനമുള്ള സ്ഥലങ്ങളാണ് അങ്ങനെ കടൽ കടന്നുവന്ന തേയില തമിഴ്നാട്ടുകാർക്ക് ടി ആയി.

എന്തുകൊണ്ടാണ് കര വഴി വരുമ്പോൾ അതിനെ ചായ എന്നും കടൽ വഴി വരുമ്പോൾ അതിനെ ടി എന്നും വിളിക്കുന്നതിന് വ്യക്തമായ അറിവില്ല.

cp-webdesk

null