മലയാളികൾക്ക് എന്നും ഓർമ്മയിലൊതുങ്ങാനാകാത്ത ഒരു രാജകുമാരിയാണ് മല്ലിക കപൂർ. 2005-ൽ വിനയൻ സംവിധാനം ചെയ്ത ‘അദ്ഭുതദ്വീപ് ‘ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മല്ലിക, ഗിന്നസ് പക്രു ഉള്‍പ്പെടെ മുന്നൂറോളം കൊച്ചുമനുഷ്യരെ അണിനിരത്തിയ ആ ചിത്രത്തിൽ രാജകുമാരിയായി മലയാളികൾക്ക് സുപരിചിതയായി.
പഞ്ചാബി കുടുംബത്തിൽ ജനിച്ച മല്ലിക, മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ പിതാവിന്റെ മകളാണ്. ഫാഷൻ ഡിസൈനിങ്ങിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് സിനിമയിലേക്കുള്ള പ്രവേശനം. 2004-ൽ ‘ദിൽ ബെചാര ‘ , ‘പ്യാർ കാ മാറാ ‘ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്.അതിനുശേഷം 2005-ലെ ‘അദ്ഭുതദ്വീപ് ‘ആയിരുന്നു മലയാളത്തിലെ അരങ്ങേറ്റ ചിത്രം.

2005-ൽ തന്നെ തമിഴിലും അരങ്ങേറ്റം കുറിച്ച മല്ലിക, 2006-ൽ തെലുങ്കിലും, കന്നഡയിലും അഭിനയിച്ചു.
മോഹൻലാൽ നായകനായ ‘ മാടമ്പി ‘ ആയിരുന്നു മലയാളത്തിലെ രണ്ടാമത്തെ സിനിമ. ആകെ 20-ഓളം സിനിമകളിൽ അഭിനയിച്ച മല്ലിക, മലയാള ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
സിനിമയോടൊപ്പം മോഡലിംഗിലും സജീവമായിരുന്ന മല്ലിക, 2013-ൽ അമേരിക്കയിൽ താമസിക്കുന്ന പ്രവാസിയെ വിവാഹം ചെയ്തു. അതിന് ശേഷം സിനിമാ രംഗത്ത് നിന്ന് വിട്ടുനില്ക്കുന്ന മല്ലിക, ഇപ്പോൾ സാൻ ഫ്രാൻസിസ്കോയിലാണ് താമസം.

മലയാള സിനിമയിൽ ആൽബം ഗാനങ്ങൾ പോലെ പ്രേക്ഷക മനസ്സിൽ ചേർന്ന് കിടക്കുന്ന അദ്ഭുതദ്വീപ് എന്ന ചിത്രത്തിലും അതിലെ രാജകുമാരിയായ മല്ലിക കപൂറിനെയും മലയാളികൾ ഒരിക്കലും മറക്കില്ല.