ഫോർമുല വൺ എന്നാൽ മൈക്കൽ ഷൂമാക്കർ എന്നുമാത്രം അറിയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.
ഏഴു തവണ ലോകജേതാവായ ഇദ്ദേഹം എക്കാലത്തെയും മികച്ച ഫോർമുല വൺ ഡ്രൈവറായി കരുതപ്പെടുന്നു. ചാംപ്യൻഷിപ്പുകൾ, വേഗമേറിയ ലാപ്പുകൾ, പോൾ പൊസിഷനുകൾ തുടങ്ങി നിരവധി റെക്കോർഡുകൾ ഇദ്ദേഹത്തിന്റെ പേരിലുണ്ട്.

ഫോര്‍മുലവണ്‍ ചരിത്രത്തില്‍ ഷുമാക്കർ ഏഴുതവണയാണ് ലോകകിരീടം കൈക്കലാക്കിയത്. (1994, 95,2000 മുതൽ 2004 വരെ) ഏറ്റവും കൂടുതൽ ഗ്രാൻപ്രി 91 വിജയങ്ങള്‍ നേടിയിട്ടുണ്ട്. കരിയറിൽ 1000 പോയിന്റെ തികയ്ക്കുന്ന ആദ്യ താരം. 155 തവണ മെഡല്‍ പൊസിഷനിലെത്തിയിട്ടുണ്ട്. 68 തവണ പോള്‍ പൊസിഷന്‍ സ്വന്തമാക്കിയിട്ടുണ്ട്(യോഗ്യതാ നിർണയത്തിലു ടെ നേടുന്ന ഒന്നാം സഥാനം). 77 തവണ ഫാസ്റസ്റ് ലാപ്പ് ടൈം കുറിച്ചയാളെന്ന ബഹുമതിയും ഷൂമിക്കു സ്വന്തം. ഫെറാറി ടീമിനുവേണ്ടി 181 തവണ മത്സരിച്ചു

എന്നാൽ ഇന്ത്യാനാപൊളിസിൽ നടന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ഗ്രാൻഡ് പ്രീയിൽ ഐഎംഎസിൽ നടന്ന എട്ട് ഇവന്റുകളിൽ രണ്ട് വിവാദങ്ങൾ ഉണ്ടായിരുന്നു. 2002-ൽ, ഷൂമാക്കർ അവസാന ലാപ്പിൽ മുന്നിട്ടുനിൽക്കുമ്പോൾ നാടകീയമായി വേഗത കുറച്ചു, ഫെരാരി സഹതാരം റൂബൻസ് ബാരിക്കെല്ലോയുമായി ഫിനിഷിൽ സമനിലയിൽ പിരിഞ്ഞു. അത് ഷുമാക്കറിന്റെ ആരധകവൃന്ദത്തെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.

2013 ഡിസംബർ 29നാണ് ഷുമാക്കറുടെ ജീവിതത്തിന്റെ ഗതി മാറ്റിയ ആ കറുത്തദിനം, അവധി ആഘോഷിക്കാൻ പോയ അദ്ദേഹം ഫ്രഞ്ച് ആൽപ്സ് പർവത നിരകളിൽ മകൻ മിക്ക് ഷൂമാക്കറിനൊപ്പം സ്കീയിങ് നടത്തുമ്പോൾ തെന്നിവീണു തല പാറയിലിടിച്ചു ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. വിമാനമാർഗം ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന് ഉടനെ രണ്ടു ശസ്ത്രക്രിയകൾ നടത്തി ജീവൻ പിടിച്ചു നിർത്തിയെങ്കിലും ശരീരത്തിന്റെ ചലനാവസ്ഥയും ബോധവും നഷ്ടമായി..മാസങ്ങളുടെ ചികിത്സയ്ക്കൊടുവിൽ സ്വിറ്റ്സർലാൻഡിലെ സ്വന്തം വീട്ടിൽ പ്രത്യേക ചികിത്സാ മുറിയിലേക്കു മാറ്റിയ ഷൂമി ഇപ്പോഴും അവിടെ അബോധാവസ്ഥയിൽ കഴിയുന്നു
ഇപ്പഴും മൈക്കലിന് സംസാരിക്കാന്‍ കഴിയില്ല, കണ്ണുകള്‍ കൊണ്ടാണ് ആശയവിനിമയം. ഷൂമാക്കറുടെ ഭാര്യ വീട്ടിൽ തന്നെ ചെറിയൊരു ആശുപത്രിക്ക് വേണ്ട സജ്ജീകരണങ്ങളെല്ലാം നടത്തിയിട്ടുണ്ട്