തമിഴകത്ത് നിലവിലെ പുത്തൻ താരോദയമാണ് പ്രദീപ് രംഗനാഥൻ. അദ്ദേഹം നായകനായി എത്തിയ ഡ്രാഗണ്‍ വമ്പൻ ഹിറ്റിലേക്കാന് ഇപ്പോൾ കുതിച്ചുകൊണ്ടിരിക്കുന്നത്, ലൗവ് ടുഡേ എന്ന ചിത്രത്തിന് ശേഷം രംഗനാഥൻ നായകനായി എത്തുന്ന ചിത്രമാണ് ഡ്രാഗൺ. റൊമാന്റിക് കോമഡി ജോണറിൽ ആണ് സിനിമ. അനുപമ പരമേശ്വരൻ, കയതു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ

ഷോർട്ട് ഫിലിമുകൾ നിർമ്മിച്ചുകൊണ്ടാണ് പ്രദീപ് തന്റെ കരിയർ ആരംഭിച്ചത്, അഭിനയം, എഡിറ്റിംഗ്, സംവിധാനം എന്നിവയിലൂടെ അദ്ദേഹം മൾട്ടി ടാസ്‌ക് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഷോർട്ട് ഫിലിം കണ്ടു ഇഷ്ടപ്പെട്ടാണ് ജയം രവിയിൽ നിന്നും വെൽസ് ഇന്റർനാഷണലിൽ നിന്നും അദ്ദേഹത്തിന് ആദ്യത്തെ ഫീച്ചർ ഫിലിം സംവിധാനത്തിനുള്ള അവസരം ലഭിക്കുന്നത്, ശേഷമാണു

കോമാളി (2019) എന്ന ചിത്രം സംഭവിക്കുന്നത്, കോമാളിയുടെ ക്ലൈമാക്സ് ഭാഗത്ത് പ്രദീപ് രംഗനാഥനും ഒടുവിൽ ഒരു അതിഥി വേഷത്തിൽ എത്തി. അദ്ദേഹത്തിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ലവ് ടുഡേ (2022) അദ്ദേഹത്തിന്റെ തന്നെ ഹ്രസ്വചിത്രമായ ആപ്പ്(എ) ലോക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ് , ഇത് താരതമ്യേനെ ചെറിയ ബജട്ടിൽ നിർമ്മിച്ച ചിത്രമായിരുന്നു. പ്രതീക്ഷകളെ മറികടക്കുകയും ചിത്രം ബ്ലോക്ക്ബസ്റ്ററായി മാറുകയും ചെയ്തതോടെ. രംഗനാഥൻ പ്രശസ്തിയിലേക്ക് ഉയർന്നു, ലവ് ടുഡേയിലൂടെ ഒറ്റരാത്രികൊണ്ട് ഒരു സെൻസേഷനായി മാറി. ചിത്രത്തിലെ പ്രധാന കഥാപാത്രവും അദ്ദേഹം തന്നെയായിരുന്നു.
സിനിമയില്‍ എത്തുന്നതിനുമുമ്പേ ധനുഷിനോട് പരസ്യമായി ഒരു അഭ്യര്‍ഥന നടത്തിയ ഭൂതകാലവും പ്രദീപ് രംഗനാഥനുണ്ട്. തന്റെ ഹ്രസ്വ ചിത്രം കാണുമോയെന്നാണ് ധനുഷിനോട് പ്രദീപ് രംഗനാഥൻ അന്ന് ചോദിച്ചത്. അവാര്‍ഡ് നേടിയ ഒരു ഹ്രസ്വ ചിത്രമായിരുന്നു അത്. ഇന്ന് ഏതായാലും ധനുഷിന്റ സംവിധാനത്തിലുള്ള ചിത്രത്തെ മറികടന്ന് പ്രദീപ് രംഗനാഥന്റെ ഡ്രാഗണ്‍ മുന്നേറുന്ന കാഴ്‍ചയാണ് കാണുന്നത്.