സൗബിന്‍ ഷാഹിര്‍, നമിത പ്രമോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ മച്ചാന്‍റെ മാലാഖ കണ്ടു വരുന്ന വഴിയാണ് പ്രാന്തൻ..
ജനപ്രിയനും റോമൻസും പോലുള്ള നല്ല സിനിമകൾ നമുക്ക് സമ്മാനിച്ച ബോബന്‍ സാമുവല്‍ ആണ് ചിത്രത്തിന്റെ സംവിധായാകൻ എന്നത് പ്രാന്തന് ഏറെ പ്രതീക്ഷ തോന്നിയ ഒന്നായിരുന്നു. മാത്രമല്ല ഈ അടുത്തകാലത്തായി മികച്ച സിനിമ തിരഞ്ഞെടുപ്പുകൾ കൊണ്ട് വ്യത്യസ്‍തനായ താരമാണ് സൗബിൻ ഷാഹിർ. അദ്ദേഹം മഞ്ഞുമ്മൽ ബോയ്സിനും പ്രാവിന്കൂട് ഷാപ്പിനും ശേഷം പ്രധാന കഥാപാത്രമായി എത്തുന്നു എന്നതും പ്രാന്തനെ സംബന്ധിച്ച് വലിയ എക്സൈറ്റ്മെന്റ് ആയിരുന്നു.
അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിർമ്മിച്ചിരിക്കുന്ന ചിത്രം ട്രെയ്ലറിൽ നിന്നും കിട്ടിയ ഊഹം പോലെ ഒരു കുടുംബ കഥ തന്നെയാണ് പറയുന്നത്
കെഎസ്ആര്‍ടിസി കണ്ടക്ടറായ സജീവനും, മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ ബിജി മോളുമാണ് കഥയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. വിവാഹം കഴിക്കാനായി നടക്കുന്ന സജീവന്റെ ജീവിതത്തിലേക്ക് ബിജി മോള്‍ കടന്നുവരുന്നതും ഒടുവില്‍ അത് വിവാഹത്തില്‍ എത്തുകയും വിവാഹ ശേഷം അവർക്കിടയിൽ സംഭവിക്കുന്ന രസകരവും വൈകാരികവുമായ സംഭവവികാസങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്
ഈ അടുത്തായി സിനിമകളിൽ കണ്ടുവന്നൊരു ട്രെൻഡ് ആയിരുന്നു വിവാഹ ജീവിതത്തിന്ടെ കഥയാണെങ്കലിൽ അതിൽ സ്ത്രീപക്ഷ രാഷ്ട്രീയം കുത്തി നിറച്ച് കഥപറയുന്ന രീതി എന്നാൽ മച്ചാനെ മാലാഖയിലേക്ക് വരുമ്പോൾ ദാമ്പത്യത്തിലെ പ്രതിസന്ധികളെ പുരുഷ പക്ഷത്ത് നിന്ന് ചിന്തിക്കുന്ന രീതിയില്‍ ആവിഷ്കരിക്കുകയാണ് സംവിധായകൻ. അതിനാല്‍ തന്നെ പതിവ് രീതികളെ മാറ്റിപ്പിടിക്കാന്‍ ശ്രമിക്കുന്ന ഒരു മനോഹര കുടുംബചിത്രമായി ഇത് മാറുന്നുണ്ട് മച്ചാന്റെ മാലാഖ
തീർച്ചയായും കുടുംബ സമ്മേതം കാണാൻ പറ്റിയ സിനിമയാണ്