എന്നും വ്യത്യസ്തമായ ആശയവും ആവിഷ്കാരവും ആണ് പരസ്യമേഖലയിൽ ശീമാട്ടി എന്ന ബ്രാൻഡിനെ വ്യത്യസ്തമാക്കുന്നത്. വർഷങ്ങൾക്ക് മുൻപ് അക്കാലത്തെ മറ്റു പരസ്യങ്ങളെയെല്ലാം പിന്നിലാക്കി ശീമാട്ടി ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ ഒരു തരംഗം ഉണ്ടായിരുന്നു. പെൺകരുത്തിന്റെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ പ്രചോദനമാകുന്ന അത്തരം പരസ്യങ്ങളുടെ ഗണത്തിലേക്ക് ചേർക്കാൻ വ്യത്യസ്തവും പുതുമയുള്ളതുമായാ ശീമാട്ടിയുടെ ഏറ്റവും പുതിയ പരസ്യമാണ് സാരിക്കുതിപ്പ്.
പട്ടുസാരി ശേഖരമാണ് ശീമാട്ടിയുടെ മുഖമുദ്ര. അതുകൊണ്ടുതന്നെ പട്ടുസാരി പരസ്യമാണ് ശീമാട്ടി കൂടുതലും ചെയ്യുന്നത്. ഇത്തവണ വ്യത്യസ്തമായ രീതിയിൽ ഗുസ്തിയുടെ പശ്ചാത്തലത്തിൽ ആണ് ശീമാട്ടി പരസ്യമൊരുക്കിയിരിക്കുന്നത്. ശീമാട്ടി ഉടമ ബീന കണ്ണനൊപ്പം പട്ടുസാരി അണിഞ്ഞുകൊണ്ടെത്തുന്ന വനിതാ ഗുസ്തി താരങ്ങൾ രാജസ്ഥാനിലെ പുരുഷഗുസ്തി താരങ്ങളെ മലർത്തിയടിക്കുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം.
തീർത്തും സിനിമാറ്റിക് രീതിയിൽ ഒരുക്കിയ പരസ്യം സംവിധാനം ചെയ്തത് സാജിദ് യഹിയയാണ്. പുറത്തിറങ്ങിയ ദിവസങ്ങൾകൊണ്ട് തന്നെ മില്യൺ കാഴ്ചക്കാരെയാണ് പരസ്യം സ്വന്തമാക്കിയത്