Cinemapranthan

അപ്പം തിന്നാൽ മതി കുഴിയും ഒന്ന് എണ്ണി നോക്കിയാലോ.

null

ഉണ്ണിയപ്പം എന്ന പലഹാരം അറിയാത്ത മലയാളികൾ നമുക്കിടയിൽ കാണുമോ? ചിലരൊക്കെ ഉണ്ണിയപ്പത്തിൻ്റെ വലിയ ഒരു ആരാധകർ കൂടിയായിരിക്കും.
‘ അപ്പം തിന്നാൽ മതി കുഴിയെണ്ണെണ്ട ‘ എന്ന പഴഞ്ചൊല്ല് എല്ലാവരും കേട്ട് കാണുമല്ലോ ..എന്നാല് നമുക്ക് ഇന്ന് കുഴി കൂടി എണ്ണി നോക്കിയാലോ,ഉണ്ണിയപ്പത്തെ കുറിച്ച് കൂടുതൽ അറിഞ്ഞാലോ…


അപ്പചട്ടിയിലെ കുഴിയിൽ ചൂട് എണ്ണയിൽ നിന്ന് ഉരുണ്ട ആകൃതിയിൽ എണ്ണയിൽ മുങ്ങി കുളിക്കുന്ന ഉണ്ണിയപ്പങ്ങൾ ചെറിയ തുള്ളലോട് കൂടി അനങ്ങുന്നത് കാണാനും ഒരു ചന്തം അല്ലെ …അത് വെന്ത് കഴിഞ്ഞ് പാത്രത്തിലോട്ട് ചൂടോടെ ഇടുമ്പോൾ കയ്യ് പൊള്ളും എന്നറിഞ്ഞിട്ടും ആക്രാന്തം കൊണ്ട് ഊതി ഊതി ഉണ്ണിയപ്പം കയ്യിലെടുത്ത ബാല്യം നമ്മൾ ഓരോ മലയാളികൾക്കും ഉണ്ടാകും.


ബ്രൗൺ കളർ ഉള്ള ഉണ്ണിയപ്പം ഊതി ഒരു കടി കടിക്കുമ്പോൾ അതിൻ്റെ അകത്തെ മൃദുലമായ ഭാഗങ്ങൾ തരുന്ന രുചി വേറെ തന്നെ ടേസ്റ്റ് ആണ്.
പാക്കറ്റുകളിൽ അക്കിയ ഉണ്ണിയപ്പങ്ങൾ കാണുമ്പോഴും അത് വാങ്ങാനും കഴിക്കാനും കൊതിയാന്മാർ ഉണ്ട് …അങ്ങനെ ഇരിക്കുമ്പോൾ ഇത്രയും കൊതി തരുന്ന ഉണ്ണിയപ്പത്തെ കുറിച്ച് നമുക്ക് കൂടുതൽ അറിഞ്ഞാലോ …
അതേ ചിലപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും അറിയണം എന്നില്ല നമ്മുടെ ഉണ്ണിയപ്പത്തിൻ്റെ പിന്നിലെ കഥ.

ഉണ്ണിയപ്പം കേരളത്തിലെ പരമ്പരാഗത മധുര പലഹാരങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. ഇത് ക്ഷേത്രങ്ങളിൽനിന്ന് ഉത്ഭവിച്ചതായി പറയപ്പെടുന്നു, ഇന്നും ഹിന്ദു ആരാധനാലയങ്ങളിൽ ദൈവപ്രസാദമായി സമർപ്പിക്കപ്പെടുന്നു. ശുഭകരമായ ആഘോഷങ്ങളിലും കുടുംബ ചടങ്ങുകളിലും ഉണ്ണിയപ്പം ഒരു സ്ഥിരസംഭവമാണെന്ന് പറയാം.ഓണം, വിഷു, വിവാഹങ്ങൾ, എന്നിവയിൽ ഇത് പ്രധാനപ്പെട്ട ഒന്നായാണ് പരിഗണിക്കപ്പെടുന്നത്.

ക്ഷേത്രങ്ങളിൽ ദൈവാർച്ചനയുടെ ഭാഗമായി ഉണ്ണിയപ്പം ബലി സമർപ്പിക്കാറുണ്ട്. ഭക്തർ ഇത് നേർച്ചയിലേക്കോ ദൈവപ്രസാദമായി കൈകാര്യം ചെയ്യാറുണ്ട്. പുരാണങ്ങളനുസരിച്ച്, ഉണ്ണിയപ്പം ഭഗവാൻ കൃഷ്ണന്റെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ്. അതിനാൽ, പ്രത്യേക പൂജാദിനങ്ങളിലും ഭജനങ്ങളിലും ഇത് നിർബന്ധമായും ഉണ്ടാക്കാറുണ്ട്.നെയ്യിൽ വറുത്തതുകൊണ്ട് നല്ല ഗന്ധവും രുചിയും ഉള്ള ഉണ്ണിയപ്പം, ശർക്കര, ഏത്തപ്പഴം, അരിപൊടി, ഏലക്ക എന്നിവ ചേർത്ത് തയ്യാറാക്കുന്നതാണ്.

ഉത്സവസമയങ്ങളിൽ കുടുംബാംഗങ്ങൾ ഒരുമിച്ച് ചേർന്ന് ഉണ്ണിയപ്പം ഉണ്ടാക്കുകയും ആദ്യം ദൈവത്തിനു സമർപ്പിച്ച് പിന്നീട് സന്തോഷത്തോടെ പങ്കുവയ്ക്കുകയും ചെയ്യുന്നു. ഇത് പാചകകലയുടെ ഭാഗമത്രേ, പാരമ്പര്യത്തെയും ആത്മീയതയെയും സംയോജിപ്പിക്കുന്ന ഒരു അപൂർവ സംയുക്തമാണിത്.

ശിവൻ്റെ ജടയിൽ ഒളിപ്പിച്ചിരിക്കുന്ന ഗംഗ പുറത്തേക്ക് ഇറങ്ങി വന്നാലോ എന്ന് കരുതി അദ്ദേഹത്തിൻ്റെ മകനായ ഗണപതിയെ കാവൽ ഇരിപ്പിക്കാൻ പാർവ്വതി തീരുമാനിച്ചു.അങ്ങനെ വികൃതിക്കാരൻ ആയ ഉണ്ണി ഗണപതിയെ കാവലിരിപ്പിക്കാൻ വേണ്ടിയാണ് സ്വാദുള്ള ഉണ്ണിയപ്പം ഉണ്ടാക്കി കൊടുത്തത് അങ്ങിനെയാണ് ഉണ്ണിഗണപതിക്ക് ഉണ്ണിക്കുടവയറും വച്ചതെന്ന് പറയപ്പെടുന്നു.

ശബരിമലയിലെ ഉണ്ണിയപ്പം കഴിച്ചിട്ടുണ്ടോ നിങൾ? ആ ഉണ്ണിയപ്പം ആണ് ഏറ്റവും കഠിനമയതെന്നാണ് അറിയപ്പെടുന്നത്…കേരളക്കാർ മാത്രം അല്ലായിരിക്കും ആ അപ്പം കഴിച്ചതും അതിൻ്റെ ആരാധകരും. അരവണ പായസം കൂട്ടി ആ കഠിനമായ ഉണ്ണിയപ്പം കഴിക്കാൻ നമ്മൾ മലയാളികൾ മാത്രമല്ല കേരളത്തിന് പുറത്തും ആൾക്കാർ ഉണ്ട്.
ആറുമാസം വെച്ചാലും കേടാവില്ല എന്നത് ഈ അപ്പത്തിൻ്റെ ഒരു പ്രത്യേകത കൂടിയാണ്.

ഉണ്ണിയപ്പത്തിന് ഈ ഒരു പേര് മാത്രമല്ല പല പേരുകളും ഉണ്ട് .കാരയപ്പം, കാരോലപ്പം, കാരേപ്പം,കായപ്പം,അങ്ങനെ അങ്ങനെ പല പേരുകൾ.
പക്ഷേ എന്തൊക്കെ പേര് തന്നെ ആയാലും സാധനം നമ്മുടെ ഉണ്ണിയപ്പം തന്നെ.

cp-webdesk

null