1986 ഫെബ്രുവരി 4-ന് മരവെട്ടിക്കൽ വീടിലെ എം. പി. ഷൗക്കത്ത് അലിയുടെയും മോളിയുടെയും മകനായി ജനിച്ചു. ആസിഫിന്റെ പിതാവ് മുൻ തൊടുപുഴ മുൻസിപ്പൽ ചെയർമാനായിരുന്നു. അസ്കർ അലി ഇളയ സഹോദരനാണ്. റാന്നിയിൽ ജനിച്ച ആസിഫ് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള കാരിക്കോടാണ് വളർന്നത്. തൊടുപുഴ ഡീപോൾ പബ്ലിക് സ്കൂളിൽ നിന്നും തൃപ്പൂണിത്തുറ പുത്തൻകുരിശു രാജർഷി മെമ്മോറിയൽ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കുട്ടിക്കാനം മരിയൻ കോളേജിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും നേടി. കണ്ണൂർ സ്വദേശിനിയായ സമയുമായി 2013 മേയ് 26-ന് വിവാഹിതനായി
ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് തന്നെ പരസ്യങ്ങളിലെ മോഡലായും വീഡിയോ ജോക്കിയായും ആസിഫ് അലി ജോലി ചെയ്തിരുന്നു. ഇതിനിടയിൽ ഹിമമഴയിൽ എന്ന ആൽബത്തിലെ ആസിഫലി അഭിനയിച്ച “ആദ്യമായി” എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലെ ‘സണ്ണി ഇമട്ടി’ എന്ന കഥാപാത്രമായി ആസിഫ് അലിയെ തിരഞ്ഞെടുക്കുവാൻ ഇത് കാരണമായി.[3] നിഷാൻ, റിമ കല്ലിങ്കൽ എന്നിവരാണ് ഇദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചത്. ഈ ചിത്രം ഇറങ്ങിയ ശേഷമാണ് ആസിഫിന്റെ വീട്ടുകാർ മകൻ സിനിമയിൽ അഭിനയിച്ച വിവരം അറിഞ്ഞത്. രണ്ടാമത്തെ ചിത്രം സത്യൻ അന്തിക്കാടിന്റെ അൻപതാം ചിത്രമായ കഥ തുടരുന്നു എന്ന സിനിമയായിരുന്നു. ജയറാം, മംത മോഹൻദാസ് എന്നീ പ്രമുഖ താരങ്ങളുടെ കൂടെ ഒരു പ്രധാന വേഷം ചെയ്യുവാൻ ഇദ്ദേഹത്തിനു സാധിച്ചു. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം സിബി മലയിൽ സംവിധാനം ചെയ്ത അപൂർവരാഗമായിരുന്നു. ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു ഇത്. പിന്നീട് ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിൻ എന്നീ സിനിമകളിൽ ഇദ്ദേഹം നായകനായി. ട്രാഫിക്, സോൾട്ട് ആന്റ് പെപ്പർ എന്ന ചിത്രങ്ങളിലൂടെ ഇദ്ദേഹം കൂടുതൽ ശ്രദ്ധേയനായി. ഈ സിനിമകൾ വൻ വിജയങ്ങളുമായിരുന്നു. പിന്നീട് അങ്ങോട്ട് ഓർഡിനറി, ബാച്ച്ലർ പാർട്ടി, ഹണീ ബീ തുടങ്ങി നിരവധി വിജയ സിനിമകൾ.
കരിയറില്‍ നിരവധി കഥാപാത്രങ്ങള്‍ ആസിഫ് അലി ചെയ്തു.. അതില്‍ മികച്ചതുണ്ട് പാളിപ്പോയവയുണ്ട് പക്ഷെ അഭിനേതാവ് എന്ന നിലയില്‍ ആസിഫ് ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഒഴിമുറിയിലെ ശരത് , ഉയരയിലെ ഗോവിന്ദൻ,വൈറസിലെ വിഷ്ണു, കെട്ട്യോളാന്റെ മാലാഖയിലെ സ്ലീവാച്ചൻ, കുറ്റവും ശിക്ഷയിലെ സാജൻ ഫിലിപ്പ്, അമ്മിണിപ്പിള്ളയിലെ പ്രദീപന്‍, കൊത്തിലെ ഷാനു, കൂമനിലെ ഗിരി, തലവനിലെ കാര്‍ത്തിക്, ലെവല്‍ ക്രോസിലെ രഘു, ഏറ്റവുമൊടുക്കം അഡിയോസ് അമിഗോയിലെ പ്രിന്‍സ്.. കിഷ്കിന്ധ കാണ്ഡത്തിലെ അജയൻ ഏറ്റവും ഒടുക്കം രേഖാചിത്രവും