സലീം മുഹമ്മദ് ഘൗഷ് എന്ന കൊച്ചിന്‍ ഹനീഫയെ മലയാളിക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. 1951 ഏപ്രിൽ 22 ന് കൊച്ചിയില്‍ വെളുത്തേടത്ത് തറവാട്ടില്‍ മുഹമ്മദ്‌ന്റെിയും ഹാജിറയുടെയും മകനായി ജനനം. തെന്നിന്ത്യൻ സിനിമയിലെ ഒരു നടനും, സംവിധായകനും, തിരക്കഥാകൃത്തുമായിരുന്നു അദ്ദേഹം. മലയാളത്തിലും തമിഴിലും അഭിനയിക്കുകയും, ചിത്രങ്ങൾ സംവിധാനം ചെയ്യുകയും, തിരക്കഥയെഴുതുകയും ചെയ്തിട്ടുണ്ട്.
മിമിക്രി കലാകാരനായി കലാ ജീവിതം ആരംഭിച്ച ഹനീഫ 1970 കളിൽ വില്ലൻ വേഷങ്ങളിലൂടെയാണൂ സിനിമയിൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങുന്നത്. ഇടക്കാലത്തു തമിഴിൽ സംവിധായകനും, തിരക്കഥാകൃത്തുമായി. പിന്നീടു മലയാളത്തിൽ ഹാസ്യനടനായി മടങ്ങിയെത്തി ശ്രദ്ധിക്കപ്പെട്ടു.അഷ്ടവക്രൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. പിന്നീട് ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്തു തുടങ്ങിയ ഹനീഫ അതിൽ പ്രശസ്തനാവുകയായിരുന്നു. കൊച്ചിന്‍ ഹനീഫയുടെതായ ഒരു അഭിനയ ശൈലി തന്നെയുണ്ടായിരുന്നു.
പകരം വെക്കാന്‍ ഇന്ത്യന്‍ സിനിമയ്ക്ക് മറ്റൊരാളില്ലാത്ത നടന്‍ ആയിരുന്നു അദ്ദേഹം. അദ്ദേഹം അഭിനയിച്ചു കയ്യടി നേടിയ മുന്നൂറോളം സിനിമകളില്‍ വില്ലനായും, ഹാസ്യ നടനായും അദ്ദേഹം നിറസാനിധ്യമായിരുന്നു. കൊച്ചിന്‍ കലാഭവനിലെ അംഗമായിരുന്ന അദ്ദേഹം ജയറാം, കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, ബിന്ദു പണിക്കര്‍ തുടങ്ങിയവര്ക്കൊ പ്പം മിമിക്രി വേദികളില്‍ നിറഞ്ഞു നിന്ന്. പിന്നീട്മലയാളം, തമിഴ്, ഹിന്ദി സിനിമകളിലായി 300 ഓളം സിനിമകളിൽ അഭിനയിച്ചു. സൂത്രധാരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 2001 ൽ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടി. തമിഴിലും മറ്റു ഭാഷകളിലും വി.എം.സി. ഹനീഫ എന്നാണറിയപ്പെട്ടിരുന്നത്. മലയാളത്തിലെ പോലെ തമിഴിലും അദ്ദേഹം തന്‍റെ കഴിവ് തെളിയിച്ചു. യെന്പിതോളം തമിഴ് സിനിമകളില്‍ അഭിനയിച്ച അദ്ദേഹം പ്രശസ്തമായ മിക്ക ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. കമല്‍ ഹാസന് കൂടെ മഹാനദിയിലും, ശിവാജി, എന്തിരന്‍ എന്നീ ചിത്രങ്ങളിലൂടെ രജനിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ഒരു കാലവും ഇന്ത്യന്‍ സിനിമയ്ക്ക് മറക്കാന്‍ കഴിയാത്ത ഒരു പിടികഥാപാത്രങ്ങളെ സമ്മാനിച്ചു ആ നടന്‍ രൂപം കൊണ്ടും ശബ്ദം കൊണ്ടും എല്ലാകാലവും നമ്മെ ചിരിപ്പിച്ചുകൊണ്ടേയിരിക്കും.
മാന്നാര്‍ മത്തായി സ്പീകിംഗ് എന്ന ചിത്രത്തിലെ എല്ഡോനെ കണ്ടിട്ട് ചിരിക്കാത്ത മലയാളികാണില്ല. ദേവാസുരത്തിലെ അച്യുതന്‍, പഞ്ചാബി ഹൗസ് ലെ ഗംഗാധരന്‍, സ്വപ്നക്കൂടിലെ ഫിലിപ്പോസ്, എല്ലാം അദ്ധേഹത്തിന്റെ മികച്ച കഥാപാത്രങ്ങളില്‍പെടുന്നു. മലയാളത്തിലും, തമിഴിലുമായി ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം നിര്വതഹിച്ചു. മലയാളിയുടെ മനസ്സില്‍ ഒരു നൊമ്പരം പോറിയിട്ടു നമുക്കുളില്‍ എന്നും ഒരു വിങ്ങല്‍ തരുന്ന ചിത്രമായിരുന്നു ‘വാത്സല്യം’. തനിക്കുള്ളിലെ സംവിധായകനെ കൊണ്ട് ചുരുങ്ങിയ ചിത്രങ്ങള്‍ ഒരുക്കി അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു. മദിരാശിപ്പട്ടണം, എന്തിരന്‍ എന്നീ ചിത്രങ്ങള്‍ തമിഴിലും, ബോഡിഗാര്ഡ്് മലയാളത്തിലെയും അവസാന ചിത്രമായിരുന്നു.ഭാര്യ ഫസീല സഫ, മര്വച എന്നീ പേരുകളില്‍ രണ്ടു ഇരട്ടക്കുട്ടികളും ഉണ്ട് അദേഹത്തിന്. 2010 ഫെബ്രുവരി 2-ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കരൾ രോഗത്തെത്തുടർന്ന് മലയാളിക്ക് എന്ന് മനസ്സില്‍ ഓര്മിഗക്കാന്‍ ഒരു പിടി കഥാപാത്രങ്ങളെ സമ്മാനിച്ച ആ മഹാ പ്രതിഭ അന്തരിച്ചു.