Cinemapranthan

ഷോർട്ട് ഫിലിമിലൂടെ തുടക്കം; രണ്ടാം ചിത്രവും മനോഹരമാക്കി ലിജു തോമസ്

null

2015-ൽ പുറത്തിറങ്ങിയ ഒരു ഷോർട് ഫിലിം കണ്ടാണ് പ്രാന്തൻ ലിജു തോമസ് എന്ന സംവിധായകനെ ശ്രദ്ധിക്കുന്നത്. ഏതാണ്ട് 11 മിനുട്ട് മാത്രം ദൈർഘ്യമുള്ള ആ ഷോർട് ഫിലിമിന്റെ പേര് രമണിയേച്ചിയുടെ നാമത്തിൽ എന്നായിരുന്നു. കപ്പ ടിവി സംഘടിപ്പിച്ച ഷൂട്ട് ആൻ ഐഡിയ മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ഈ ഷോർട് ഫിലിം പിന്നീട് ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പോലുള്ള വിവിധ മേളകളിൽ പ്രദർശിപ്പിക്കുകയും നിരവധി അംഗീകാരങ്ങൾ നേടുകയുണ്ടായി

ഇതേ ഹ്രസ്വചിത്രം തന്നെയാണ് തന്റെ ആദ്യ സിനിമ എന്ന സ്വപനത്തിനു വേണ്ടി ലിജു തോമസിന് വഴി യൊരുക്കിയതും. ആസിഫ് അലി നായകനായ ‘കവി ഉദ്ദേശിച്ചത്’ ആയിരുന്നു ലിജു തോമസിന്റെ ആദ്യ സിനിമ. ആ സിനിമയിലും തന്റെ ഷോർട് ഫിലിംലെ പ്രധാനപ്പെട്ട ഒരു സീൻ ലിജു തോമസ് ഉൾപ്പെടുത്തിയിട്ടുണ്ട്. കിണറ്റിൽ ഒരു പാമ്പുമായി ആസിഫ് അലി പോരടിക്കുന്നത് നിങ്ങളുടെയെല്ലാം മനസിലുണ്ടാവുമെന്നാണ്.. പ്രാന്തൻ വിചാരിക്കുന്നത്.

‘കവി ഉദ്ദേശിച്ചതി’നു ലിജു തോമസ് സംവിധാനം ചെയുന്ന രണ്ടാമത്തെ ചലച്ചിത്രമാണ് ‘അൻപോടു കൺമണി’. അർജുൻ അശോകനും അനഘ നാരായണനുംമാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്, വിവാഹ ശേഷം ദമ്പതികൾ അനുഭവിക്കുന്ന സംവങ്ങളാണ് ചിത്രത്തിനാധാരം.

ബന്ധുക്കളുടെയും നാട്ടുകാരുടെയും സമ്മർദ്ദവും പിന്നീടുള്ള കുത്തുവാക്കുകളും നിരന്തരമായി കേൾക്കേണ്ടി വരുന്ന വ്യക്തികളിൽ അതുമൂലം ഉണ്ടാകുന്ന വിഷമകരമായ മാനസികാവസ്ഥയെ ചിത്രം രസകരമായി അവതരിപ്പിക്കുന്നു. കുടുംബകലഹങ്ങളിലെ പ്രതിസന്ധികളിൽ ഒരു പുഞ്ചിരിയോടെ ആത്മവിശ്വാസത്തെ കൂട്ടുപിടിച്ച് നേരിടാനും അവ കൃത്യമായി പരിഹരിക്കാനും ‘അൻപോടു കണ്മണി’ പ്രചോദനമാകും. മനോഹര സിനിമ ആയാണ് പ്രാന്തന് അനുഭവപ്പെട്ടത്.. കഴിയുന്നവർ കണ്ടുനോക്കു നിങ്ങൾക്കും ഇഷ്ടപ്പെടും

cp-webdesk

null