പ്രാന്തൻ കാത്തിരുന്ന ചിത്രം തീയേറ്ററുകയിലെത്തിയിരിക്കുകയാണ്. ആദ്യ ദിനം ആദ്യ ഷോ തന്നെ കാണണം എന്ന് പ്രാന്തൻ ഉറപ്പിച്ചിരുന്ന ചിത്രമായിരുന്നു പ്രാവിൻകൂട് ഷാപ്പ്. അതിനൊരു ഒറ്റക്കരണമേ ഒള്ളു. എന്താണെന്നല്ലേ.. അൻവർ റഷീദ് എന്ന പേര് തന്നെ. കൈ വച്ച സിനിമകളെല്ലാം പൊന്നാക്കിയ നമ്മുടെ അംബുക്ക നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ ആണ് എഴുത്തും സംവിധാനവും. ശ്രീജിത്തിന്റെ ‘തൂമ്പ’ എന്ന ഒരു ഷോർട്ട് ഫിലിം പ്രാന്തൻ മുന്നേ കണ്ടതാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ കഴിവിലും പ്രാന്തന് ബോധ്യമുണ്ടായിരുന്നു. പ്രതീക്ഷിച്ചപോലെ ഗംഭീര ഒരു ചിത്രം കണ്ട ഫീൽ ആണ് പ്രാവിൻകൂട് ഷാപ്പിൽ നിന്നും ഇറങ്ങുമ്പോൾ കിട്ടിയത്.
പ്രാവിൻകൂട് ഷാപ്പ് മലയാളത്തിൽ താരതമ്യേനെ കുറച്ചുമാത്രം സംഭവിച്ച ഡാർക്ക് ഹ്യൂമർ + ത്രില്ലർ ജോണറിൽ പെടുന്ന സിനിമയാണ്. അതുകൊണ്ടു തന്ന ഒറ്റ ടിക്കറ്റിൽ പ്രേക്ഷകർക്ക് ഒരേസമയം ചരിക്കുകയും ത്രില്ലടിക്കുകയും ചെയ്യാം. ഒറ്റവാക്കിൽ പറഞ്ഞാൽ പ്രേക്ഷർക്ക് വ്യസ്ത്യസ്തമായ ഒരു അനുഭവം.
ഒരു രാത്രി, ഷാപ്പിൽ നടക്കുന്ന ദുരൂഹമരണത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിൽ ഒട്ടുമിക്ക എല്ലാ മുഖ്യ കഥാപാത്രങ്ങളിലും സംശയം ജനിപ്പിച്ച് ക്‌ളൈമാക്സിൽ ചുരുളഴിയുന്നു ത്രില്ലർ ടെമ്പ്ലേറ്റ് തന്നെ ആണ് പ്രാവിന്കൂടിനുള്ളത് എന്നാൽ. എങ്ങനെ ആണ് അത് മറ്റു ടെമ്പ്ലേറ്റ്കളിൽ നിന്നും വ്യത്യസ്തമാവുന്നതെന്നു കണ്ടുതന്നെ അറിയേണ്ടതാണ്. ഷൈജു ഖാലിദിന്റെ ക്യാമറയും വിഷ്ണു വിജയുടെ മ്യൂസിക്കും കൂടെ ചേരുമ്പോൾ പ്രാവിൻ കൂട് ഒരു മസ്റ്റ് വാച്ച് അനുഭവം ആയി മാറുകയാണ്
എസ്ഐ സന്തോഷ് , കണ്ണൻ, മെറിന്റ, കൊമ്പൻ ബാബു, സുനിൽ പി എസ് എന്നിവരാണ് പ്രാവിൻകൂട് ഷാപ്പിലെ പ്രധാന കഥാപാത്രങ്ങൾ. ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ, ചാന്ദ്നി, ശിവജിത്ത്, ചെമ്പൻ വിനോദ് തുടങ്ങിയ താരങ്ങളാണ് കൈകാര്യം ചെയ്തിരിക്കുന്നത്. പെർഫെക്റ്റ് കാസ്റ്റിംഗും താരങ്ങളുടെ പെർഫോമൻസും എടുത്ത് പറയേണ്ടത് തന്നെ ആണ്. നമുക്കറിയാം സാധാരണക്കാരായ കഥാപാത്രങ്ങളെ അസാധാര മികവോടെ പകര്‍ന്നാടന്‍ സൗബിന് ഒരു പ്രത്യേക കഴിവുണ്ട്. ഇതിലും അതെ പകർന്നാട്ടം സൗബിനിൽ കാണാം. ബേസിൽ ജോസഫ് തന്റെ വിജയഗാഥാ തുടർന്നുകൊണ്ട് ഇരിക്കുകയാണ് പ്രാവിൻ കൂടിലെ സന്തോഷ് അതിലെ പുതിയ അഡ്മിഷനാണ്.
എന്തായാലും ഫാമിലികൾക്ക് ഇഷ്ടപ്പെടുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണെന്ന് നിസംശയം പറയാനാകും ഈ ഷാപ്പ്