Cinemapranthan

ഇഡ്ഡലിയെ കുറിച്ച് കൂടുതൽ അറിഞ്ഞാലോ ??

null

ഇഡ്ഡലിയുടെ അർത്ഥം നിങ്ങളിൽ ആർക്കൊക്കെ അറിയാം ?മാവ് ഇട്ട് മൂടി വെക്കുക എന്നാണ് ഇതിന്റ അർത്ഥം വരുന്നത് .ഇട്ട് അളിക്കുക അതായത് മൂടി വെക്കുക എന്ന അർത്ഥം. അരിയും ഉഴുന്നും നന്നായി അരച്ചെടുത്ത് ആവിയിൽ വേവിപ്പിക്കുന്ന ഈ വിഭവത്തോട് ആക്രാന്തം ഉള്ളവരും കാണും അല്ലെ…

ഇഡ്ഡലിയും സാമ്പാറും,ഇഡ്ഡലിയും ചമ്മന്തിയും ചട്ണിയും ഒക്കെ ഇതിന്റെ കൂടെ കുഴച്ചു കഴിക്കുമ്പോൾ കിട്ടുന്ന രുചി വല്ലാത്ത ഒരു അനുഭവം തന്നെയാണ്. പക്ഷെ നിങ്ങൾ അറിയുമോ ആവിയിൽ വേവിക്കുന്ന രീതി നമ്മുടെ ഇന്ത്യക്കാരുടേത് ആയിരുന്നില്ല. നമ്മൾ ഇന്ത്യക്കാരുടെ പാചക രീതി ആദ്യമൊക്കെ കൂടുതലും നെയ്യിൽ ഇട്ട് ചുട്ടെടുക്കുന്നവയാണ്.

ചൈന , ഇൻഡോനേഷ്യ പോലുള്ള കിഴക്കൻ രാജ്യങ്ങളിലാണ് ആവിയിൽ വേവിക്കുന്ന രീതി തുടക്കം കുറിച്ചത്.പിന്നീട് ഉണ്ടായ സംസ്കാര കൈമാറ്റത്തിലൂടെയാകണം നമ്മുടെ ദോശ മാവ് അവർ ആവിയിൽ വേവിക്കാൻ തുടങ്ങിയത്.അങ്ങനെ ആണ് ഇഡ്ഡലിയുടെ ജനനം.ആ ഒരു കാലത്ത് ആവിയിൽ വേവിക്കാൻ ഉതകുന്ന പാത്രങ്ങൾ ഒന്നും നമുക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് മുള ഉപയോഗിച്ചു ചെറിയ കഷ്ണങ്ങളാക്കി അതിൽ ഇലകൾ വെച്ചിട്ട് അതിലേക്ക് ഇഡ്ഡലി മാവ് ഒഴിച്ചാണ് അന്നത്തെ കാലത്തു ഇഡ്ഡലി ഉണ്ടാക്കി കൊണ്ടിരുന്നത്.

അന്ന് പുട്ടിന്റെ ആകൃതിയിൽ ആയിരുന്നു ഇഡ്ഡലി ഉണ്ടാക്കിയെടുത്തത്. തമിഴ് നാട്ടിലെ കാഞ്ചിപുരത്തെ വരദരാജപെരുമാൾ കോവിലിൽ ഇപ്പോഴും ഇതേ പുട്ടിന്റെ ഷേപ്പിലാണ് ഇഡ്ഡലി.600 വർഷത്തിലേറെയായി ഒരു മാറ്റവും കൂടാതെ അന്നത്തെ അതെ ചേരുവകളും മുളയിലും പാചകം ചെയ്തു വരുന്നു.പിന്നീട് ചൈനക്കാർ പാത്രങ്ങൾ തട്ട് തട്ടായി വെച്ച് ആവിയിൽ പാചകം ചെയ്യാൻ തുടങ്ങി.ഈ മാറ്റമാണ് ഇഡ്ഡലിയിലും ഉണ്ടായത് പാചക രീതി മാറിയതും.

നമ്മുടെ സ്വന്തം ഇന്ത്യയുടെ സ്വന്തം ആണെന്ന് കരുതി കൊണ്ടിരുന്ന ഇഡ്ഡലി നമ്മുടേതായിരുന്നില്ല എന്ന് ഇപ്പോൾ മനസിലായില്ലേ? എങ്കിലും കുഴപ്പം ഇല്ലല്ലേ നമ്മുടെ സ്വന്തം എന്ന പോലെ അധിക ദിവസവും നമ്മൾ രാവിലെ breakfast ആയി കഴിക്കാറുണ്ടല്ലോ.ഇഡ്ഡലി കഴിക്കാൻ വേണ്ടി മാത്രമായൊക്കെ ചിലർ പ്രത്യേക തട്ടുകടകളിൽ പോയി കഴിക്കാറും ഉണ്ട്. ഇഡ്ഡലി ഇന്ന് ഒരു തരത്തിൽ മാത്രമല്ല വ്യത്യസ്ത രീതിയിൽ വ്യത്യസ്ത രുചികളിൽ ഇഡ്ഡലി സുലഭമാണ് ഇന്ന്.

cp-webdesk

null