Courier 12 എന്ന ഫോണ്ട് ആണ് സാധാരണ എപ്പോഴും സ്ക്രിപ്റ്റുകളിൽ ഉപയോഗിക്കാറുള്ളത്.എന്നാല്‍ ഒരുപാട് വ്യത്യസ്ത ഫോണ്ടുകൾ ഉണ്ടായിട്ടും എന്തുകൊണ്ട് ഈ ഒരു ഫോണ്ട് മാത്രം ഉപയോഗിക്കുന്നു എന്ന് നിങൾ ചിന്തിച്ചിട്ടുണ്ടോ??
ഒന്നാമത്തെ ഒരു കാരണം എന്നത് സമയത്തെ സൂചിപ്പിക്കാം.
അതേ ടൈമിങ് ഇതിലൊരു പ്രധാന ഘടകം ആണ്. തിരക്കഥയിൽ ഒരു പേജ് എന്നത് ഒരു മിനിടറ്റ് സ്ക്രീൻ ടൈമിനെ ആണ് സൂചിപ്പിക്കുന്നത്.ഈ ഒരു മിനിറ്റ് സമയത്തെ കൃത്യമാക്കാൻ courier 12 എന്ന ഫോണ്ടിൻ്റെ വലിപ്പം സഹായിക്കുന്നു.
അടുത്ത ഒരു കാരണം എന്നത് ഈ ഒരു ഫോണ്ട് ഉപയോഗിക്കുന്നതിലൂടെ വായന സുഖകരമാകുന്നു.
ഓരോ അക്ഷരത്തിനും കൃത്യമായ ഒരേ സ്പേസ് ആണ് ഈ ഫോണ്ട് ഉപയോഗിക്കുന്നതും. അതിനാൽ script reading എളുപ്പവും സുഖകരമാകുന്നു.
അടുത്ത ഒരു കാരണം standardization . അതായത് ഒരു ദിവസം തന്നെ ഒന്നിൽ കൂടുതൽ script വായിക്കേണ്ട സാഹചര്യങ്ങൾ നിർമ്മതാക്കൾക്കും, അഭിനേതാക്കൾക്കും ഉണ്ടാകും അതുവഴി അവർക്ക് മടുപ്പ് ആയേക്കാം മനസ്സിലാകാത്ത situation ഉണ്ടായേക്കാം ..എന്നാല്‍ ഒരേ ഫോണ്ട് ആകുമ്പോൾ അവർക്ക് ഈ ഒരു കാര്യം തടയാവുന്നതാണ്. പല സ്ക്രിപ്റ്റുകൾ പല ഫോണ്ടിൽ ആകുമ്പോൾ വായിക്കുന്നവർക്ക് ശ്രദ്ധ മാറാനും കാരണമാകും. അപ്പൊൾ ഇങ്ങിനെ ഒരേ ഫോണ്ട് ആകുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഒക്കെ ഒഴിവാക്കാൻ പറ്റുന്നതാണ്.