Cinemapranthan

ആരാണ് സ്ക്രിപ്റ്റ് ഡോക്ടർ ?

null

പ്രാന്തൻ ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത് Script Doctor ആരാണ് എന്നാണ്.
ചലച്ചിത്രലോകത്ത് ഒരു പ്രധാന പ്രൊഫഷൻ ആണ് ഇത്. ചിത്രത്തിന്റെ തിരക്കഥയിൽ ഉണ്ടായേക്കാവുന്ന പോരായ്മകൾ കണ്ടെത്തുകയും അവ പരിഹരിച്ച് മികച്ചതാക്കുകയും ചെയ്യുന്നവരാണ് ഇവർ. ഒരു സിനിമയുടെ വിജയം നിർണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ശക്തമായ തിരക്കഥ അല്ലെ ?. അതിനാൽ തന്നെ, ഒരു സിനിമാ പ്രോജക്ടിന്റെ അവസാന ഘട്ടങ്ങളിൽ സ്ക്രിപ്റ്റ് ഡോക്ടർമാരുടെ പങ്ക് നിർണായകമാണ്. ഇവർ തിരക്കഥയിലേക്ക് പുതുമ നൽകുകയും, കഥാപാത്രങ്ങളുടെ ആഴവും പ്രാധാന്യവും കൂട്ടുന്ന തരത്തിലുള്ള മാറ്റങ്ങൾ നിർദ്ദേശിക്കുകയും, ദൃശ്യങ്ങളും സംഭാഷണങ്ങളും അടിപൊളി ആക്കുകയും ചെയ്യുന്നു.

ഇന്നത്തെ സിനിമാ പ്രേക്ഷകർക്ക് വ്യത്യസ്തതയാണ് പ്രാധാന്യം. പഴയ രീതി മാറ്റി പുതിയ രീതികളിലേക്ക് കഥകളെ മാറ്റുന്നതിൽ അവർ കഴിവുള്ള വരുമാണ്. പ്രത്യേകിച്ച് വലിയ ബജറ്റുള്ള സിനിമകളിൽ, ഒരു സ്ക്രിപ്റ്റ് ഡോക്ടർ ഇടപെടുക സാധാരണമായ കാര്യമാണ്, കാരണം അവർ പ്രോജക്ടിന്റെ വിജയസാധ്യത ഉറപ്പാക്കുന്നു.

ഇപ്പോൾ മലയാള സിനിമയിൽ ഉള്ള പുതുമയാർന്ന തിരക്കഥകളുടെ പിന്നിൽ അറിയപ്പെടാത്ത സ്ക്രിപ്റ്റ് ഡോക്ടർമാരുടെ കൈവെപ്പും കാണാം.

സ്ക്രിപ്റ്റ് ഡോക്ടർ ആകാൻ മികച്ച എഴുത്തുകാരനാകണം, കഥകളെ ദൃശ്യഭാഷയിലേക്ക് മാറ്റാൻ കഴിവുള്ളവനാകണം, സിനിമയുടെ സാങ്കേതിക വിദ്യകൾക്കൊത്ത് സുന്ദരമായി അവ നിർമ്മിക്കാൻ ഉള്ള കഴിവ് ഉണ്ടാകണം. സ്ക്രിപ്റ്റ് ഡോക്ടർമാർ സിനിമാ ലോകത്തെ അറിയപ്പെടാത്ത നക്ഷത്രങ്ങളാണ്

cp-webdesk

null