ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഡാനി ഡെൻസോങ്പ എന്ന പേരിന് അവിസ്മരണീയമായ സ്ഥാനം തന്നെ ഉണ്ട്. മികവാർന്ന ബോളിവുഡിലെ വില്ലൻ അഭിനയവും, കരുത്തുറ്റ കഥാപാത്രങ്ങൾ, ആകർഷകമായ വ്യത്യസ്തതകൾ എന്നിവയിലൂടെ ഡാനി പകരംവെയ്ക്കാനാകാത്ത ഒരു താരമായി മാറിയിട്ടുണ്ട് എന്ന് തന്നെ പറയാം. ഒരുപക്ഷേ വളരെക്കുറച്ച് ആളുകൾക്കേ ഇദ്ദേഹത്തിൻ്റെ സംരഭകത്തെ കുറിച്ച് അറിയൂ എന്ന് തോന്നുന്നു, ഡാനി ഒരു മികച്ച സംരംഭകൻ കൂടിയാണ്. സിനിമയിലെ വിജയം മാത്രമല്ല, അദ്ദേഹം സ്വന്തമായി ‘ഡാനി ഡെൻസോങ്പസ് ഹിറ്റ് ബിയർ’ എന്ന പ്രീമിയം ബിയർ ബ്രാൻഡും വിജയകരമായി നടത്തി വരുന്നു.
1948 ഫെബ്രുവരി 25-ന് സിക്കിമിലെ യുക്സോമിൽ ജനിച്ച ഡാനി, ചെറുപ്രായത്തിൽതന്നെ കലാപരമായ താത്പര്യം പ്രകടിപ്പിച്ചിരുന്നു. പൂനെയിലെ പ്രശസ്തമായ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (FTII) നിന്ന് പഠനം പൂർത്തിയാക്കി.
ഭാഷയിലെ പരിമിതികൾ കാരണം ആദ്യകാലത്ത് ബോളിവുഡിൽ പ്രവേശിക്കാൻ അദ്ദേഹം മടിച്ചിരുന്നെങ്കിലും, വളരെ പെട്ടെന്ന് തന്നെ അദ്ദേഹം താരമായി മാറി. പ്രേക്ഷകരുടെ മനസ്സിൽ കൂടെ നിലകൊള്ളുന്ന പല പ്രതിനായക കഥാപാത്രങ്ങളും ഡാനി അനായാസമായി അവതരിപ്പിച്ചു. ‘ അഗ്നിപത് ‘(1990)-ൽ കാഞ്ച ചീനയായുള്ള അവരുടെ മിന്നും പ്രകടനമോ, ‘ഹും ‘(1991)-ൽ ഉള്ള ശ്രദ്ധേയമായ അഭിനയമോ, എല്ലാവരും ഓർത്തുപോകുന്നവയാണ്. ‘ഖുദാ ഗവാഹ് ‘, ‘ സനം ‘ ‘ബേവഫാ ‘, ‘ബാംഗ് ബാംഗ് ‘,’ബേബി ‘ തുടങ്ങി നിരവധി ഹിറ്റുകളിൽ അദ്ദേഹം വേഷമിട്ടു.
ബോളിവുഡിനു പുറമെ തമിഴ്, ബംഗാളി, നേപ്പാളി ഭാഷാ ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. 2003-ൽ അദ്ദേഹത്തിന് പദ്മശ്രീ നൽകി ആദരിക്കപ്പെട്ടു.
സിനിമയിലെ വിജയകരമായ കരിയറിനൊപ്പം ഡാനി ബിസിനസ്സിലും സജീവമാണ്.ഡാനി ഡെൻസോങ്പസ് ഹിറ്റ് ബിയർ എന്ന ബിയർ ബ്രാൻഡ്, ഇപ്പോൾ ഇന്ത്യൻ ബിയർ വിപണിയിൽ ശ്രദ്ധേയമായ സ്ഥാനം നേടിക്കഴിഞ്ഞു.
ഈ ബ്രാൻഡ് അദ്ദേഹത്തിന്റെ സംരംഭക ശേഷിയും സാംസ്കാരിക അടിത്തറയും പ്രതിഫലിപ്പിക്കുന്നു. പ്രീമിയം നിലവാരത്തിലുള്ള ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ബിയർ, വൈവിധ്യമാർന്ന രുചികൾക്ക് അനുയോജ്യമായ അനുഭവം നൽകുന്നു. അതിനൊപ്പം, ഡാനിയുടെ താരശക്തിയും ബ്രാൻഡിന്റെ ജനപ്രിയതയ്ക്കു സഹായകരമായി.
ഡാനി ഡെൻസോങ്പയെ വ്യത്യസ്തനാക്കുന്നത്, സിനിമയും സംരംഭങ്ങളും തമ്മിൽ ഒരുപോലെ മികച്ചതായി പിന്തുടരുന്ന കഴിവാണ്. അദ്ദേഹം അഭിനയത്തിലുടനീളം കാണിച്ച വിശ്വസ്തതയും ഗുണനിലവാരവുമാണ് അദ്ദേഹത്തിന്റെ ബിയർ ബ്രാൻഡിനെയും വിജയകരമാക്കിയത്.
ഡാനി ഡെൻസോങ്പയുടെ ജീവിതം പ്രതിഭയുടെ അതിരുകൾ ഇല്ലെന്ന് തെളിയിക്കുന്നു. അഭിനയത്തിലെ പ്രതിഭയും സംരംഭകത്വത്തിലെ കഴിവും ഒന്നിച്ച് അടയാളപ്പെടുത്തിയ ഈ അതുല്യ വ്യക്തിത്വം, ഇന്നും വളരെയധികം ആളുകൾക്ക് പ്രചോദനമായി തുടരുന്നു.